Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ചീങ്കണി ആക്രമണത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് പരിക്ക്.

ചീങ്കണി ആക്രമണത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് പരിക്ക്.

തൃശൂർ: വാൽപാറയിൽ പുഴയില്‍ കുളിക്കുന്നതിനിടെ ചീങ്കണി ആക്രമണത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് പരിക്ക്. മാനാമ്പള്ളി സ്വദേശി അജയനാണ് പരിക്കേറ്റത്. കൈയ്ക്കും കാലിനും പരിക്കേറ്റ ഇയാളെ വാല്‍പ്പാറയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം.
         കോയമ്പത്തൂർ വാല്‍പ്പാറ പവര്‍ ഹൗസിന് സമീപം പുഴയില്‍ കുളിക്കുന്നതിനിടെയാണ് സംഭവം. ആദ്യമായാണ് വാല്‍പ്പാറയില്‍ ചീങ്കണിയുടെ ആക്രമണം റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് വനംവകുപ്പ് അറിയിച്ചു. പുഴയില്‍ ഇറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Post a Comment

0 Comments

Ad Code

Responsive Advertisement