Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സ്റ്റോപ്പ് ഇല്ലാത്ത സ്റ്റേഷനിൽ ഇറങ്ങാനുള്ള ശ്രമത്തിൽ തീവണ്ടിക്ക് അടിയിലേക്ക് തെറിച്ചുവീണ് യുവാവ് മരിച്ചു.

സ്റ്റോപ്പ് ഇല്ലാത്ത സ്റ്റേഷനിൽ ഇറങ്ങാനുള്ള ശ്രമത്തിൽ തീവണ്ടിക്ക് അടിയിലേക്ക് തെറിച്ചുവീണ് യുവാവ് മരിച്ചു. 


കോട്ടയം: സ്റ്റോപ്പ് ഇല്ലാത്ത സ്റ്റേഷനിൽ ഇറങ്ങാനുള്ള ശ്രമത്തിൽ തീവണ്ടിക്ക് അടിയിലേക്ക് തെറിച്ചുവീണ് യുവാവ് മരിച്ചു. ഏറ്റുമാനൂർ സ്റ്റേഷനിൽ ഇന്ന് രാവിലെ എട്ടുമണിടെയാണ് സംഭവം.
        ചെന്നൈ മെയിൽ ഏറ്റുമാനൂർ സ്റ്റേഷനിൽ എത്തിയപ്പോൾ വേഗത കുറച്ച സമയത്താണ് യാത്രക്കാരൻ തീവണ്ടിയിൽ നിന്നും ചാടിയത്. എന്നാൽ, ഇയാൾ ബാലൻസ് തെറ്റി അതേ വണ്ടിയുടെ ട്രാക്കിനടിയിലേക്ക് വീഴുകയായിരുന്നു. തീവണ്ടിക്ക് അടിയിലേക്ക് വീണതോടെ ശരീരഭാഗങ്ങൾ ചിതറിപ്പോയി. വിവരമറിഞ്ഞ് ഉടൻതന്നെ ട്രെയിൻ സ്റ്റേഷനിൽ പിടിച്ചിട്ടതിനു ശേഷം മൃതദേഹം പുറത്തേക്ക് എടുത്തു. യാത്രക്കാരനെ തിരിച്ചറിഞ്ഞിട്ടില്ല.
        അപകടത്തെ തുടർന്നുള്ള നടപടികൾക്കായി മറ്റൊരു ട്രാക്കിലൂടെ കടന്നു പോകേണ്ട ഐലൻഡ് എക്സ്പ്രസ്സും സ്റ്റേഷനിൽ കുറച്ചുനേരം നിർത്തിയിട്ട ശേഷമാണ് യാത്ര തുടർന്നത്. ചെന്നൈ മെയിൽ അരമണിക്കൂറോളം ഏറ്റുമാനൂർ സ്റ്റേഷനിൽ പിടിച്ചിട്ട് ശേഷമാണ് യാത്ര പുന:രാരംഭിച്ചത്.

Post a Comment

0 Comments

Ad Code

Responsive Advertisement