Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പൊലീസ് സ്റ്റേഷനിൽ ഗർഭിണിയായ യുവതിക്ക് ക്രൂരമർദ്ദനം. ദൃശ്യങ്ങൾ പുറത്ത്.

പൊലീസ് സ്റ്റേഷനിൽ ഗർഭിണിയായ യുവതിക്ക് ക്രൂരമർദ്ദനം. ദൃശ്യങ്ങൾ പുറത്ത്. 
കൊച്ചി: പൊതുസ്ഥലത്തെ പൊലീസ് മർദ്ദനം മൊബൈലിൽ ചിത്രീകരിച്ചതിനു കസ്‌റ്റഡിയിലെടുത്ത യുവാവിനെ തിരക്കി എത്തിയ ഭാര്യയ്ക്ക് പൊലീസ് സ്റ്റേഷനിൽ ക്രൂരമർദ്ദനം. 2024 ജൂൺ 20നു നടന്ന മർദ്ദനത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. കൊച്ചി സ്വദേശി ഷൈമോൾക്കാണ് പൊലീസിന്റെ അടിയേറ്റത്. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് ഈ സിസിടിവി ദൃശ്യങ്ങൾ പരാതിക്കാരിക്ക് പൊലീസ് കൈമാറിയത്.
       എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ ഗർഭിണിയായ സ്ത്രീയെ പോലീസ് മർദ്ദിക്കുന്നതിൻ്റെ സിസിടിവി ദൃശ്യം പുറത്തുവന്നതിന്റെ പശ്ചാത്തലത്തിൽ അടിയന്തര നടപടിയെടുക്കാൻ മുഖ്യമന്ത്രി ഡിജിപിക്ക് നിർദ്ദേശം നൽകി. അടിയന്തരമായി റിപ്പോർട്ട് നൽകാൻ ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കാണ് ഡിജിപി നിർദ്ദേശം നൽകിയത്. ഇതിൻ്റെ അടിസ്ഥാനത്തിൽ എസ്എച്ച്ഒക്കെതിരെ നടപടി ഉണ്ടായേക്കും. നിലവിൽ അരൂർ എസ്എച്ച്ഒ ആയ പ്രതാപചന്ദ്രനാണ് ഗർഭിണിയെ ക്രൂരമായി ഉപദ്രവിച്ചത്. ഷൈമോൾ എൻ.ജെ. എന്ന സ്ത്രീയെ മുഖത്ത് അടിക്കുന്നതും നെഞ്ചത്ത് പിടിച്ചു തള്ളുന്നതും ദൃശ്യങ്ങളിലുണ്ട്. 2024ൽ നോർത്ത് പോലീസ് സ്റ്റേഷനിലായിരുന്നു ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.

Post a Comment

0 Comments

Ad Code

Responsive Advertisement