Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേള ഇന്ന് സമാപിക്കും.

മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേള ഇന്ന് സമാപിക്കും. 
തിരു.: മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേള ഇന്ന് സമാപിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ സമാപന സമ്മേളനം ഉത്ഘാടനം ചെയ്യും. 
       സിനിമയില്‍ 50 വർഷം പൂർത്തിയാക്കിയ സംവിധായകനും കോട്ടയം കെ.ആർ. നാരായണൻ നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയൻസ് ആൻഡ് ആർട്സ് ചെയർമാനുമായ സയീദ് മിർസയെ ചടങ്ങില്‍ ആദരിക്കും. മൗറിത്തേനിയൻ സംവിധായകനും 30-ാമത് മേളയിലെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാര ജേതാവുമായ അബ്ദെറഹ്മാൻ സിസാക്കോയ്ക്ക് മുഖ്യമന്ത്രി പുരസ്‌കാരം സമ്മാനിക്കും. ജൂറി ചെയർപേഴ്സണ്‍ മുഹമ്മദ്‌ റസൂലാഫിനേയും മുഖ്യമന്ത്രി ആദരിക്കും. തുടർന്ന് മേളയിലെ ഏറ്റവും മികച്ച സിനിമയ്ക്കുള്ള സുവർണ്ണ ചകോരം ഉള്‍പ്പെടെയുള്ള അവാർഡുകള്‍ വിതരണം ചെയ്യും. ഇന്ന് രണ്ടുമണി വരെയാണ് പ്രേക്ഷകർക്ക് ഇഷ്ട സിനിമയ്ക്ക് വോട്ട് ചെയ്യാനുള്ള അവസരമുള്ളത്.
സമാപന ചടങ്ങിന് ശേഷം സുവർണ്ണ ചകോരം നേടിയ സിനിമ നിശാഗന്ധിയില്‍ പ്രദർശിപ്പിക്കും. ഇൻസൈഡ് ദി വുള്‍ഫ്, റിവർസ്റ്റോണ്‍ എന്നിവ ഉള്‍പ്പെടെ 11 ചിത്രങ്ങളാണ് ഇന്ന് മേളയില്‍ പ്രദർശിപ്പിക്കുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement