Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനു പിന്നാലെ ജീവനൊടുക്കാൻ ശ്രമിച്ച സ്ഥാനാർത്ഥി മരിച്ചു.

തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനു പിന്നാലെ ജീവനൊടുക്കാൻ ശ്രമിച്ച സ്ഥാനാർത്ഥി മരിച്ചു. 
തിരു.: തദ്ദേശ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനു പിന്നാലെ ജീവനൊടുക്കാൻ ശ്രമിച്ച യുഡിഎഫ് സ്ഥാനാർത്ഥി മരിച്ചു. ചെറിയകൊണ്ണി സ്വദേശി വിജയകുമാരൻ നായർ (59) ആണ് മരിച്ചത്. തെരഞ്ഞെടുപ്പില്‍ അരുവിക്കര ഗ്രാമപഞ്ചായത്തിലെ മണമ്പൂർ വാർഡില്‍ നിന്നാണ് മത്സരിച്ചത്.
        തെര‌ഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശനിയാഴ്‌ച ഉച്ചയോടെ മരത്തില്‍ തൂങ്ങിമരിക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് മകൻ കണ്ടതോടെ ഉടൻതന്നെ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരിച്ചത്.
       മണമ്പൂരില്‍ ബിജെപി സ്ഥാനാർത്ഥിയാണ് വിജയിച്ചത്. വിജയകുമാരൻ നായർ മൂന്നാം സ്ഥാനത്താണ് എത്തിയത്. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിൻ്റെ മനോവിഷമത്തിൽ ആയിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement