Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വിസി നിയമനം: ഗവർണ്ണറും സർക്കാരും തമ്മില്‍ സമവായം.

വിസി നിയമനം: ഗവർണ്ണറും സർക്കാരും തമ്മില്‍ സമവായം. 
തിരു.: വിസി നിയമനത്തില്‍ ഗവർണ്ണറും സർക്കാരും തമ്മില്‍ സമവായത്തിലെത്തി. ഇതിനെത്തുടർന്ന് സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായി സിസ തോമസിനെ നിയമിച്ചു.
ഡിജിറ്റല്‍ സർവകലാശാല വിസിയായി സജി ഗോപിനാഥിനെയും ചാൻസിലർ അംഗീകരിച്ചു. നിയമനം സംബന്ധിച്ച്‌ ലോക്ഭവൻ വിജ്ഞാപനം പുറത്തിറക്കി. സുപ്രീം കോടതിയെ ഉടൻ തീരുമാനം അറിയിക്കും.
           മുഖ്യമന്ത്രി ഗവർണ്ണറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സമവായമായത്. ക്ലിഫ് ഹൗസിൽ സംഘടിപ്പിക്കുന്ന ക്രിസ്തുമസ് വിരുന്നിന് ക്ഷണിക്കാനാണ് മുഖ്യമന്ത്രി എത്തിയതെന്നാണ് വിവരം. കൂടിക്കാഴ്ച 15 മിനിട്ട് നീണ്ടുനിന്നു. സുപ്രീം കോടതി ഇടപെടലിനെ തുടർന്നാണ് ഗവർണ്ണറും സർക്കാരും വിട്ടുവീഴ്ചയ്ക്ക് തയ്യാറായത്. സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായി സിസ തോമസിനെ നിയമിക്കാനായിരുന്നു ഗവർണ്ണറുടെ ശിപാർശ. എന്നാല്‍, ഇത് അംഗീകരിക്കാൻ സംസ്‌ഥാന സർക്കാർ തയ്യാറായിരുന്നില്ല. ഡിജിറ്റല്‍ സർവകലാശാല വിസിയായി ഡോ. പ്രിയ ചന്ദ്രനെ നിയമിക്കാനായിരുന്നു ഗവർണ്ണറുടെ ശുപാർശ. ഇവിടുത്തേക്ക് മുഖ്യമന്ത്രി ചാൻസലർക്ക് കൈമാറിയ മുൻഗണനാ പാനലില്‍ ഒന്നാം സ്‌ഥാനത്ത്‌ ഉണ്ടായിരുന്ന ഡോ. സജി ഗോപിനാഥിനെ നിയമിച്ചു.
       സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ വിസി നിയമനത്തിന് ഒറ്റപേര് വീതം സമർപ്പിക്കാൻ ജസ്റ്റിസ് സുധാൻഷു ദുലിയ കമ്മിറ്റിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. 16ന് പേരുകൾ നൽകാനായിരുന്നു ഉത്തരവ്. 17ന് കോടതി നിയമന ഉത്തരവ് പുറപ്പെടുവിക്കുമെന്നു ഉത്തരവിലുണ്ടായിരുന്നു. പേരുകളിൽ സമവായമുണ്ടാക്കാൻ മന്ത്രിമാരായ പി. രാജീവും ആർ. ബിന്ദുവും കഴിഞ്ഞ ദിവസം ഗവർണ്ണറെ കണ്ടെങ്കിലും അനുനയം സാദ്ധ്യമായിരുന്നില്ല. മുഖ്യമന്ത്രി എവിടെയെന്നായിരുന്നു ഗവർണ്ണർ ചോദിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ തിരക്കിൽ വടക്കൻ ജില്ലകളിലായിരുന്നു അന്ന് മുഖ്യമന്ത്രി. സുപ്രീം കോടതിക്ക് പേരുകൾ നൽകും മുമ്പ് അന്തിമ സമവായ ശ്രമത്തിനായാണ് പിന്നീട് മുഖ്യമന്ത്രി എത്തിയതെന്നാണ് വിവരം.

Post a Comment

0 Comments

Ad Code

Responsive Advertisement