Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

രണ്ടു വയസുകാരിയെ കാണാതായ സംഭവത്തില്‍ വഴിത്തിരിവ്.

രണ്ടു വയസുകാരിയെ കാണാതായ സംഭവത്തില്‍ വഴിത്തിരിവ്. 
കൊല്ലം: പുനലൂരില്‍ രണ്ടു വയസുകാരിയെ കാണാതായ സംഭവത്തില്‍ വഴിത്തിരിവ്. കുഞ്ഞിനെ അമ്മയും മൂന്നാം ഭര്‍ത്താവും ചേര്‍ന്ന് കൊലപ്പെടുത്തിയതായി പോലീസ് കണ്ടെത്തല്‍.
      പുനലൂർ കാര്യറ സ്വദേശിനി കലാസൂര്യ, ഭർത്താവ് തമിഴ്നാട് ഭഗവതിപുരം സ്വദേശി കണ്ണൻ എന്നിവരാണ് പിടിയിലായത്. ഡിസംബർ രണ്ടിനാണ് കലാസൂര്യയുടെ മകള്‍ രണ്ടു വയസുള്ള അനശ്വരയെ കാണാനില്ലെന്ന് കാട്ടി കലാസൂര്യയുടെ മാതാവ് സന്ധ്യ പുനലൂർ പൊലീസില്‍ പരാതി നല്‍കി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണമാണ് ക്രൂരകൃത്യത്തിന്റെ ചുരുള്‍ അഴിച്ചത്.
         ചാക്കില്‍ കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരു മാസത്തെ പഴക്കമുണ്ടെന്നാണ് പോലീസ് നിഗമനം. കുഞ്ഞിന്റെ അമ്മയായ കലാസൂര്യയും മൂന്നാം ഭര്‍ത്താവ് തമിഴ്നാട് സ്വദേശിയായ കണ്ണനും ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. കലാസൂര്യയുടെ രണ്ടാം വിവാഹത്തിലെ കുട്ടിയാണ് കൊല്ലപ്പെട്ടത്. ഇരുവരെയും തമിഴ്നാട് പോലിസ് റിമാന്‍ഡ് ചെയ്തു. ഡിസംബര്‍ രണ്ടിനാണ് കുഞ്ഞിനെ കാണാനില്ലെന്ന് അമ്മൂമ്മ പരാതി നല്‍കുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement