Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ ജോലിക്കാരി അറസ്റ്റിൽ.

സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ ജോലിക്കാരി അറസ്റ്റിൽ.


ഏറ്റുമാനൂർ: ക്ലീനിങ് ജോലിക്ക് എത്തിയ വീട്ടിൽ നിന്നും സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കാണക്കാരി കറുമുള്ളൂർ കരിങ്ങാലി ഭാഗത്ത് പ്രശാന്ത് ഭവൻ വീട്ടിൽ മുത്തുലക്ഷ്മിയെ (25) ആണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ക്ലീനിംഗ് ജോലിക്കായി എത്തിയിരുന്ന കാണക്കാരി സ്വദേശിനിയുടെ വീട്ടിൽ നിന്നും കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ഒന്നര പവൻ തൂക്കം വരുന്ന സ്വർണ്ണവളയും അരപ്പവൻ തൂക്കം വരുന്ന സ്വർണ്ണമോതിരവും മോഷ്ടിച്ചുകൊണ്ട് കടന്നു കളയുകയായിരുന്നു. ഇവിടെ ക്ലീനിങ് ജോലിക്കായി എത്തിയിരുന്ന ഇവർ ഒന്നാം തീയതി രാവിലെ ക്ലീനിങ്ങിന് എത്തുകയും തുടർന്ന് വൈകുന്നേരത്തോടുകൂടി അലമാരയിൽ നിന്നും സ്വർണ്ണം എടുത്തുകൊണ്ട് കടന്നു കളയുകയായിരുന്നു. പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, തുടർന്ന് നടത്തിയ തിരിച്ചിലിൽ ഇവരെ കണ്ടെത്തി പിടികൂടുകയായിരുന്നു. ഇവർ ഈ സ്വർണ്ണം തമിഴ്നാട് തിരുച്ചിറപ്പള്ളിയിലുള്ള സ്വർണ്ണക്കടയിൽ വിറ്റ് 84,000 രൂപ കൈപ്പറ്റിയതായും പോലീസ് കണ്ടെത്തി. ഏറ്റുമാനൂർ സ്റ്റേഷൻ എസ്എച്ച്ഓ അൻസൽ എ.എസ്., എസ്ഐമാരായ സൈജു, സന്തോഷ് മോൻ പി.ആർ., എഎസ്ഐ സജീവ് പി.സി., രാജേഷ് ഖന്ന, സിപിഓ ലിഖിത എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.

Post a Comment

0 Comments

Ad Code

Responsive Advertisement