കോഴിക്കോട്: സുരേഷ് ഗോപിയ്ക്ക് രാഷ്ട്രീയം അറിയാല്ലായെന്നു പറയുന്നവർക്ക് കിടിലൻ മറുപടിയുമായി എ.പി. അബ്ദുള്ളക്കുട്ടി. പരമ്പരാഗത രീതിയിലുള്ള രാഷ്ട്രീയ പ്രവർത്തനം മാറ്റേണ്ട സമയം അതിക്രമിച്ചു. രാഷ്ട്രീയക്കാരെക്കുറിച്ചുള്ള മലയാളികളുടെ സമീപനം മാറ്റേണ്ടിയിരിക്കുന്നു. ഇപ്പോഴും ചെഗുവേരയെ ആരാധിക്കുന്ന ചെറുപ്പക്കാരാണ് കേരളത്തിലുള്ളത്. അക്രമണസ്വഭാവം, ബോംബിങ്ങ്, പിക്കറ്റിങ്ങ്, ഖരാവോ ഇതൊക്കെയാണ് ഇപ്പോഴും രാഷ്ട്രീയം എന്ന് ചിന്തിക്കുന്ന ആളുകളുടെ മനോഭാവം മാറണം. നാമൊരു പ്രൊഫഷണൽ യുഗത്തിലാണ് ജീവിക്കുന്നത്. ഡിജിറ്റൽ യുഗം. ഇക്കാലത്തെ രാഷ്ട്രീയം ഭാരതത്തിന് വിഭാവന ചെയ്തത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. രാഷ്ട്രീയ സമീപനം മാറ്റണം, സംഘടനാ പ്രവർത്തനത്തിന് കൂടുതൽ പ്രാധാന്യം നല്കണമെന്ന് അദ്ദേഹം പ്രവർത്തകരോട് പറയുന്നു. അക്ഷരാർത്ഥത്തിൽ അത് കേരളത്തിൽ നടപ്പാക്കുന്ന ആളാണ് സുരേഷ് ഗോപി. ചാരിറ്റിയിലൂടെ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി ചെല്ലുന്നതിൽ അദ്ദേഹം വിജയിച്ചെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
0 Comments