ശനിയാഴ്ചയായിരുന്നു സഹോദരിമാരായ ശ്രീജയ (76), പുഷ്പലളിത (66) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒപ്പം കഴിഞ്ഞിരുന്ന സഹോദരൻ പ്രമോദിനെ കാണാതായിരുന്നു. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിൽ കണ്ടെത്തിയിരുന്നു. സഹോദരിമാരെ പരിചരിച്ചിരുന്നത് പ്രമോദാണ്. ഇതിനു കഴിയാതായതിനെ തുടർന്നാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തെ തുടർന്ന് പ്രമോദിനായി തെരച്ചിൽ ഊർജ്ജിതപ്പെടുത്തിയിരുന്നു. പലയിടത്തും ഇയാളുടെ ഫോൺ ലൊക്കേഷൻ കണ്ടെത്തിയെങ്കിലും ആളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
0 Comments