Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

റിട്ടയേര്‍ഡ് എസ്ഐയെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

റിട്ടയേര്‍ഡ് എസ്ഐയെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
പാലാ: മുത്തോലിയില്‍ റിട്ടയേര്‍ഡ് എസ്ഐയെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലാ പോലീസ് സ്റ്റേഷനിൽ നിന്ന് എസ്‌ഐ ആയി റിട്ടയര്‍ ചെയ്ത പുലിയന്നൂര്‍ തെക്കേല്‍ സുരേന്ദ്രന്‍ ടി.ജി. (61)യെയാണ് മുത്തോലി കവലയ്ക്ക് സമീപമുള്ള ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 
         റിട്ടയർ ചെയ്തതിൽ ശേഷം ഇദ്ദേഹം കടപ്പാട്ടൂരിലെ പെട്രോള്‍ പമ്പില്‍ ജോലി ചെയ്ത് വരുകയായിരുന്നു. വീട്ടുകാരുമായി പിണങ്ങി ഇയാള്‍ ഒരു വര്‍ഷത്തോളമായി ലോഡ്ജിലാണ് താമസിച്ചു വന്നിരുന്നത്. രണ്ട് ദിവസമായി പമ്പിൽ എത്താതിരുന്നതിനെ തുടര്‍ന്ന് ഇന്ന് അന്വേഷിച്ചെത്തിയപ്പോഴാണ് മരണവിവരമറിഞ്ഞത്. കട്ടിലില്‍ നിന്നും നിലത്ത് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണ കാരണം വ്യക്തമായിട്ടില്ല. പാലാ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement