Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ട്രെയിനിൽ ക്യാമറ മോഷ്ടിച്ചയാൾ അറസ്റ്റിൽ.

ട്രെയിനിൽ ക്യാമറ മോഷ്ടിച്ചയാൾ അറസ്റ്റിൽ.
കോട്ടയം: കേരള എക്‌സ്പ്രസിൽ നിന്നും യുവതിയുടെ ക്യാമറ മോഷ്ടിച്ച കേസിൽ ബീഹാർ സ്വദേശിയെ അറസ്റ്റ് ചെയ്ത് റെയിൽവേ പൊലീസ്. ദർബാങ് കുച്ച് ബീഹാർ ദുൻകർ സ്വദേശി അനിലിനെ (55) ആണ് റെയിൽവേ സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്‌പെക്ടർ റെജി പി. ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 
      കഴിഞ്ഞ 14നായിരുന്നു കേസിന് ആസ്പദമായ സംഭവം. കേരള എക്‌സ്പ്രസിൽ ചങ്ങനാശേരിയിലേയ്ക്കു യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ 85000 രൂപ വില വരുന്ന ക്യാമറയാണ് പ്രതി മോഷ്ടിച്ചത്. തുടർന്ന് ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ആർപിഎഫ് ഇന്റലിജൻസ് ഇൻസ്‌പെക്ടർ ജിബിൻ, ആർപിഎഫ് കോൺസ്റ്റബിൾ അഭിലാഷ്, സുനിൽ എന്നിവരുടെ സഹായത്തോടെയാണ് കോട്ടയം റെയിൽവേ പൊലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. മോഷ്ടിച്ച ക്യാമറയും പൊലീസ് സംഘം കണ്ടെത്തി.

Post a Comment

0 Comments

Ad Code

Responsive Advertisement