Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കനത്ത മഴയെത്തുടർന്ന് നഗരമധ്യത്തിലെ കെട്ടിടം തകര്‍ന്നു വീണു.

കനത്ത മഴയെത്തുടർന്ന് നഗരമധ്യത്തിലെ കെട്ടിടം തകര്‍ന്നു വീണു.


വയനാട്: കനത്ത മഴയെത്തുടർന്ന് കല്‍പ്പറ്റ നഗരമധ്യത്തിലെ കെട്ടിടം തകര്‍ന്നു വീണു. കെട്ടിടത്തിന്‍റെ മുന്‍ഭാഗവും മേല്‍ക്കൂരയും ഉള്‍പ്പെടെയാണ് റോഡിലേക്ക് തകര്‍ന്നു വീണത്. തിരക്കേറിയ സമയത്താണ് കെട്ടിടത്തിന്‍റെ മുൻഭാഗം തകര്‍ന്നു വീണതെങ്കിലും ആളപായമില്ല.
        കോഴിക്കോട്-കൊല്ലെഗല്‍ ദേശീയപാതയിലേക്കാണ് കെട്ടിട ഭാഗങ്ങള്‍ തകര്‍ന്നു വീണത്. ഇതേതുടര്‍ന്ന് റോഡില്‍ ഗതാഗത തടസ്സമുണ്ടായി. കെട്ടിടത്തിൻ്റെ അവശിഷ്ടങ്ങള്‍ നീക്കി ഗതാഗതം പുന:സ്ഥാപിച്ചു.
       കല്‍പ്പറ്റ ആനപ്പാലം ജങ്ഷന് സമീപം യെസ് ഭാരത് ടെകസ്റ്റൈല്‍സിന് മുൻവശത്തായുള്ള ഇരുനില കെട്ടിടത്തിന്‍റെ മുൻഭാഗവും മേല്‍ക്കൂരയുമാണ് തകര്‍ന്നുവീണത്. കാലപഴക്കം ചെന്ന കെട്ടിടമാണിത്. ഇവിടെ ഡിജിറ്റല്‍ സ്റ്റുഡിയോയും സൂപ്പര്‍ മാര്‍ക്കറ്റും അടക്കമുള്ള സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്നരയോടെയാണ് സംഭവം.

Post a Comment

0 Comments

Ad Code

Responsive Advertisement