Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഇവർ ശബരിമല മേൽശാന്തിമാർ.

ഇവർ ശബരിമല മേൽശാന്തിമാർ.


ശബരിമല: ശബരിമല അയ്യപ്പക്ഷേത്രത്തിലെ അടുത്ത ഒരു വർഷത്തെ മേൽശാന്തിയായി എസ്. അരുൺകുമാർ നമ്പൂതിരിയെ തെരഞ്ഞെടുത്തു. കൊല്ലം ശക്തികുളങ്ങര സ്വദേശിയാണ് നാരായണീയം എസ്. അരുൺ കുമാർ നമ്പൂതിരി.ആറ്റുകാൽ ക്ഷേത്രത്തിലെ മുൻ മേൽശാന്തിയാണ്. 24 പേരാണ് അന്തിമ പട്ടികയിലുണ്ടായിരുന്നത്. ശബരിമല സന്നിധാനത്ത് നടന്ന നറുക്കെടുപ്പിലാണ് അരുൺ കുമാർ നമ്പൂതിരിക്ക് പുതിയ നിയോഗം ലഭിച്ചത്. രാവിലെ ഉഷ:പൂജയ്ക്ക് ശേഷം ആയിരുന്നു നറുക്കെടുപ്പ് നടന്നത്. പന്തളം രാജകൊട്ടാരം പ്രതിനിധികളായ ഋഷികേഷ് വർമ്മയാണ്  ശബരിമല മേൽശാന്തിയെ തിരഞ്ഞെടുത്.

        മാളികപ്പുറം മേൽശാന്തിയായി കോഴിക്കോട് തിരുമംഗലത്ത് ഇല്ലം ടി. വാസുദേവന്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു. 15 പേർ ആയിരുന്നു മാളികപ്പുറം മേൽശാന്തി ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നത്. പന്തളം കൊട്ടാരത്തിലെ ഇളമുറക്കാരി  വൈഷ്ണവി എന്ന മാളികപ്പുറമാണ് മാളികപ്പുറം മേൽശാന്തിയെ നറുക്കെടുപ്പിലൂടെ കണ്ടെത്തിയത്.

Post a Comment

0 Comments

Ad Code

Responsive Advertisement