Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ക്ഷേത്രത്തിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മേൽശാന്തി മരിച്ചു.

ക്ഷേത്രത്തിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മേൽശാന്തി മരിച്ചു.


തിരു.: ക്ഷേത്രത്തിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മേൽശാന്തി മരിച്ചു. കിളിമാനൂർ പുതിയകാവ് ഭഗവതി ക്ഷേത്രത്തിലാണ് സംഭവം നടന്നത്. ചിറയിൻകീഴ് സ്വദേശി ഇലങ്കമഠത്തിൽ ജയകുമാരൻ നമ്പൂതിരി (49) ആണ് മരിച്ചത്. ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ നിവേദ്യം പാചകം ചെയ്യുന്നതിനിടെ വാതക ചോർച്ചയുണ്ടായിരുന്നു. ഈ സമയം മേൽശാന്തി ജയകുമാരൻ വിളക്കുമായി ഇവിടേയ്ക്ക് എത്തി. ഞൊടിയിടയിൽ തീ പടർന്നു പിടിക്കുകയായിരുന്നു. മേൽശാന്തിയുടെ ശരീരത്തിലേയ്ക്ക് തീ ആളിപ്പടർന്നു. ഉടൻ തന്നെ ഇദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥിതി ഗുരുതരമായതോടെ മറ്റൊരു ആശുപത്രിയേല്ക്ക് മാറ്റുകയായിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് ജയകുമാരൻ മരിക്കുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement