Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അദ്ധ്യാപിക കുളത്തിൽ ചാടി ജീവനൊടുക്കി.

അദ്ധ്യാപിക കുളത്തിൽ ചാടി ജീവനൊടുക്കി.


കൊല്ലം: അദ്ധ്യാപിക കുളത്തിൽ ചാടി ജീവനൊടുക്കി. കടയ്ക്കലില്‍ ഇന്ന് രാവിലെയാണ് സംഭവം. കൊല്ലം കടയ്ക്കൽ ഗവണ്‍മെന്‍റ് യുപി എസ്കൂളിലെ അദ്ധ്യാപികയായ ശ്രീജ (35) ആണ് മരിച്ചത്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമികനിഗമനം.
        കുളത്തിൽ ചാടിയ ഉടൻ തന്നെ പുറത്തെടുത്തെടുത്തിട്ടും യുവതിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഫയര്‍ഫോഴ്സാണ് കുളത്തിൽ നിന്ന് യുവതിയെ പുറത്തെത്തിച്ചത്. തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‍മോര്‍ട്ടം നടപടികള്‍ക്കു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനൽകി. മരണകാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങള്‍ ലഭ്യമല്ലെന്നും അന്വേഷിച്ചു വരുകയാണെന്നും പൊലീസ് അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement