Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വാട്ടർ അതോറിറ്റി സ്വകാര്യവൽക്കരണം ഉപേക്ഷിക്കണം.: ഐഎൻടിയുസി.

വാട്ടർ അതോറിറ്റി സ്വകാര്യവൽക്കരണം ഉപേക്ഷിക്കണം.: ഐഎൻടിയുസി.

തൊടുപുഴ: കേരള വാട്ടർ അതോറിറ്റിയെ സ്വാകാര്യവൽക്കരിക്കുന്നതിനുള്ള ശ്രമം സർക്കാർ ഉപേക്ഷിക്കണമെന്ന് കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ (ഐഎൻറ്റിയുസി) ഇരുപതാമത് ഇടുക്കി ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. 
       ജീവനക്കാർക്ക് ഗുണകരമല്ലാത്ത എൻപിഎസ് പെൻഷൻ പദ്ധതി പിൻവലിക്കുക, കുടിശ്ശികയായ പത്തൊൻപത് ശതമാനം ഡിഎ ഉടൻ അനുവദിക്കുക, ലീവ് സറണ്ടർ പുന:സ്ഥാപിക്കുക, വാട്ടർ അതോറിറ്റിയെ തകർക്കുന്ന സ്വകാര്യവൽക്കരണ നയം തിരുത്തുക, ജീവനക്കാരുടേയും പെൻഷൻകാരുടേയും സാമ്പത്തിക ആനുകൂല്യങ്ങൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ജനുവരി 22ന് ജീവനക്കാർ സംസ്ഥാന വ്യാപകമായി പണിമുടക്കും. തൊടുപുഴ വിനായക ആഡിറ്റോറിയത്തിൽ നടന്ന സമ്മേളനം സംസ്ഥാന ട്രഷറർ ബി. രാഗേഷ് ഉത്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ടി.എം. ആസാദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി  മുഹമ്മദ് നൈസാം റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറിമാരായ ഷൈജു റ്റി.എസ്.,  കുര്യാക്കോസ് ജോസഫ്, പെൻഷനേഴ്സ് കോൺഗ്രസ് ജില്ലാ സെക്രട്ടറി പി.ജെ. ജോസഫ്, എറണാകുളം ജില്ലാ പ്രസിഡൻ്റ് അഭിലാഷ് ശശിധരൻ, വൈസ് പ്രസിഡൻ്റ് മുജീബ് പി.എ., ശബാന തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement