Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മദ്യപസംഘം വീടുകയറി ആക്രമിച്ചു യുവാവിന് പരിക്ക്.

മദ്യപസംഘം വീടുകയറി ആക്രമിച്ചു യുവാവിന് പരിക്ക്.


കോട്ടയം: മദ്യപസംഘം ഇന്നലെ വീട്ടിൽ അതിക്രമിച്ചു കയറി നടത്തിയ ആക്രമണത്തിൽ പരിപ്പ്, മണ്ണൂപ്പറമ്പിൽ ആഗ്നൽ ജോസഫിന് സാരമായി പരിക്കേറ്റു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസ തേടിയ ആഗ്നൽ, നാട്ടുകാരായ മൂന്നു പേരുൾപ്പടെ നാലംഗ സംഘത്തിനെതിരേ എസ്പിയ്ക്ക് പരാതി നൽകുകയും ചെയ്തിട്ടുണ്ട്.
        ഒളശ്ശ പാലത്തിന്റെ പടിഞ്ഞാറു വശത്തുള്ള തൻ്റെ വീടിനു സമീപത്തു കൂടെയും മറ്റും അനധികൃതമായി വഴി നടക്കുകയും പറമ്പിലിരുന്ന് മദ്യപിക്കുകയും ചെയ്യുന്ന ചിലരെ ആഗ്നൽ മുമ്പ് വിലക്കിയിരുന്നു. ഇതിനിടെ പഞ്ചായത്തിൻ്റെ പല ഭാഗത്തും സാമൂഹ്യവിരുദ്ധ ശല്യം ശ്രദ്ധയിൽപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്, ഊടുവഴികളിൽ ഉൾപ്പടെ പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന് പോലീസിൽ ആവശ്യപ്പെട്ടിട്ടുമുണ്ടായിരുന്നു. ദിവസം ഒന്നിലധികം തവണ ഈ വഴിയിലൂടെ പോലീസ് എത്തിയപ്പോൾ, തങ്ങളെ അന്വേഷിച്ചാണെന്ന് മദ്യപസംഘം തെറ്റിദ്ധരിക്കുകയും ആഗ്നൽ പരാതി നൽകിയതാണെന്ന് കരുതി വീട്ടിൽ കയറി അക്രമിക്കുകയുമായിരുന്നു. നാലംഗ സംഘത്തിൽ മൂന്നു പേർ വീടിനുള്ളിൽ കയറി, ആഗ്നലിനെ മർദ്ദിച്ചവശനാക്കി കടന്നു കളയുകയായിരുന്നു. ഞായറാഴ്ച രാത്രി ഏട്ടരയോടെ ആയിരുന്നു സംഭവം. മർദ്ദനത്തിൽ അബോധാവസ്ഥയിലായ ആഗ്നൽ, ബോധം വീണ്ടുകിട്ടിയതിനു ശേഷം, സുഹൃത്തുക്കളെ വിളിച്ചു വരുത്തിയാണ് ആശുപത്രിയിൽ ചികിൽസ തേടിയത്.

Post a Comment

0 Comments

Ad Code

Responsive Advertisement