Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഷാരോൺ കൊലപാതകം; ഗ്രീഷ്മയ്ക്ക് തൂക്കുകയർ.

ഷാരോൺ കൊലപാതകം; ഗ്രീഷ്മയ്ക്ക് തൂക്കുകയർ.


തിരു.: പാറശ്ശാല ഷാരോൺ രാജ് (23) കൊലപാതക കേസിലെ ഒന്നാം പ്രതിയും ഷാരോണിൻ്റെ കാമുകിയുമായിരുന്ന ഗ്രീഷ്മയ്ക്ക് തൂക്കുകയർ. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. 
     വിധി പ്രസ്താവത്തിൽ, എല്ലാ പഴുതുകളും അടച്ച് സമർത്ഥമായി കേസ് അന്വേഷിച്ച എല്ലാ ഉദ്യോഗസ്ഥരെയും കോടതി അഭിനന്ദിച്ചു. ശാസ്ത്രീയ തെളിവുകൾ നന്നായി ഉപയോഗിച്ചു. കുറ്റകൃത്യത്തിന് ശേഷം പ്രതി തെളിവുകൾ ചുമന്നു നടക്കുകയായിരുന്നുവെന്ന കാര്യം പ്രതി അറിഞ്ഞിരുന്നില്ല. കൃത്യത്തിന് ശേഷവും അവസാനം വരെ നടത്തിയ കൗശലം വിജയിച്ചില്ല. മുമ്പ് നടത്തിയ വധശ്രമവും (ജ്യൂസ് ചലഞ്ച്) തെളിഞ്ഞു. ഷാരോണുമായി ലൈംഗിക ബന്ധം പുലർത്തിയിരുന്നു. പ്രണയബന്ധം ഉപേക്ഷിക്കാൻ നടത്തിയ കൊലപാതകം സമൂഹത്തിന് തെറ്റായ സന്ദേശം നൽകും. മരണക്കിടക്കയിലും ഷാരോൺ ഗ്രീഷ്മയെ സ്നേഹിച്ചിരുന്നു. ഷാരോണിന് പരാതി ഉണ്ടോ ഇല്ലയോ എന്നത് കോടതിയ്ക്ക് പ്രധാനമല്ല. ശിക്ഷാവിധിയിൽ പ്രതിയുടെ പ്രായം കണക്കിലെടുക്കാനാവില്ല. പ്രതിയ്ക്ക് മുമ്പ് ക്രിമിനൽ പശ്ചാത്തലമില്ലെന്ന വാദവും അംഗീകരിക്കാനാവില്ല. പരമാവധി ശിക്ഷ നൽകരുതെന്നില്ല.- 586 പേജുള്ള വിധിന്യായത്തിൽ പറയുന്നു.
   കാമുകനെ കഷായത്തിൽ കീടനാശിനി ചേർത്ത് കൊലപ്പടുത്തിയത് കൃത്യമായ ആസൂത്രണത്തോടെയെന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. പരാമാവധി ശിക്ഷ നൽകണമെന്നും ഇതിനാൽ പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ, തനിക്ക് 24 വയസ് മാത്രമാണ് പ്രായമെന്നും, തുടർപഠനത്തിനായി പോകണമെന്നും ഒന്നാംപ്രതി ഗ്രീഷ്മക്ക് വേണ്ടി എതിർഭാഗം അഭിഭാഷകനും കോടതിയിൽ പറഞ്ഞു. ഇരുഭാഗത്തേയും അന്തിമവാദങ്ങൾ കേട്ടതിനു ശേഷം, കോടതി വിധി പറയാൻ ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു.
     

Post a Comment

0 Comments

Ad Code

Responsive Advertisement