തൃശ്ശൂർ: പോട്ട ബാങ്ക് കവർച്ച പ്രതി റിജോ ആൻ്റണി കാശ് നൽകിയ ആൾ പൊലീസ് സ്റ്റേഷനിലെത്തി പണം തിരികെ ഏൽപ്പിച്ചു. അന്നനാട് സ്വദേശിയായ സുഹൃത്താണ് റിജോ നൽകിയ 2.94 ലക്ഷം രൂപയുമായി പൊലീസ് സ്റ്റേഷനിൽ ഹാജരായത്. ഇയാളിൽ നിന്നു കടം വാങ്ങിയ പണമാണ് റിജോ തിരികെ നൽകിയത്. മോഷണ മുതലാണ് റിജോ തനിക്ക് തന്നതെന്ന് സുഹൃത്തിന് അറിയില്ലായിരുന്നു. റിജോയെ പോലീസ് പിടിച്ച വാർത്ത അറിഞ്ഞ സുഹൃത്ത് പൊലീസ് സ്റ്റേഷനിലെത്തി പണം തിരികെ നൽകുകയായിരുന്നു.
0 Comments