Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സഹകാരികൾക്ക് സൗജന്യ ഇൻഷുറൻസ് പരിരക്ഷ നൽകി സർവീസ് സഹകരണ ബാങ്ക്.

സഹകാരികൾക്ക് സൗജന്യ ഇൻഷുറൻസ് പരിരക്ഷ നൽകി സർവീസ് സഹകരണ ബാങ്ക്.


കോട്ടയം: പൊൻകുന്നം സർവീസ് സഹകരണ ബാങ്കിൻ്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് ശതാബ്ദി സമ്മാനമായി എ ക്ലാസ് സഹകാരികൾക്ക് സൗജന്യ ഇൻഷുറൻസ് പരിരക്ഷ നൽകുന്നു. 18 മുതൽ 70 വയസ്സ് വരെ പ്രായമുള്ള സഹകാരികൾക്കാണ് പരിരക്ഷ ലഭിക്കുക. അപകട മരണങ്ങൾ (വാഹനാപകടങ്ങൾ, പാമ്പുകടി,
വെള്ളത്തിൽ വീണുണ്ടാകുന്ന അപകടം, മരത്തിൽ നിന്ന് വീഴുക, ഇടിമിന്നൽ, കുളിമുറിയിലും മറ്റും തെന്നി വീണുള്ള അപകടങ്ങൾ), ശാശ്വതമായ സമ്പൂർണ്ണ വൈകല്യം, ശാശ്വതമായ ഭാഗീകമായ വൈകല്യം, മെഡിക്കൽ ചെലവുകൾ (ഇൻഷ്വർ ചെയ്ത തുകയുടെ 10% അല്ലെങ്കിൽ അനുവദനീയമായ ക്ലെയ്മിന്റെ 25% ഏതാണ് കുറവ്), ശവസംസ്കാര ചെലവ് (അപകട സ്ഥലത്ത് നിന്നും ആശുപത്രിയിൽ നിന്നും ഇൻഷ്വർ ചെയ്ത ആളുടെ വസതിയിലേക്ക് മൃതദേഹം കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട ചെലവ് പരമാവധി 2000 രൂപ) എന്നിവയാണ് പരിരക്ഷാ പരിധിയിൽ ഉൾപ്പെട്ടിരിക്കുന്നത്. അപകടങ്ങൾ മരണങ്ങൾക്ക് പരമാവധി ഒരു ലക്ഷം രൂപയും അംഗഭംഗം സംഭവിച്ചവർക്ക് പരമാവധി അൻപതിനായിരം രൂപ വരെയും പരിരക്ഷ ലഭിക്കുമെന്ന് ബാങ്ക് പ്രസിഡൻ്റ് കെ. സേതുനാഥ് പറഞ്ഞു. ഓറിയൻ്റൽ ഇൻഷുറൻസ് കമ്പനിയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
         ബാങ്ക് ഹാളിൽ വച്ച് ഇൻഷുറൻസ് കമ്പനി അധികൃതർ ബാങ്ക് പ്രസിഡൻ്റ് കെ. സേതുനാഥിന് പോളിസി സർട്ടിഫിക്കറ്റ് കൈമാറി. ബാങ്ക് വൈസ് പ്രസിഡൻ്റ് എം. ഫെലിക്സ് ജോസ്, ഭരണസമിതി അംഗങ്ങളായ അഡ്വ. സി.ആർ. ശ്രീകുമാർ, പി. പ്രജിത്ത്, ടി.കെ. മോഹനൻ, ഷേർലി മാത്യു, എ.ടി. ജോസഫ്, കെ.എ.എബ്രഹാം, സതി സുരേന്ദ്രൻ, കെ.വി. ബീന, ബാങ്ക് സെക്രട്ടറി ഗീതാ ഗോപിനാഥ് തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments

Ad Code

Responsive Advertisement