കോഴിക്കോട്: ചോദ്യപേപ്പർ ചോർച്ച കേസില്‍ എംഎസ് സൊല്യൂഷൻസിലെ രണ്ട് അദ്ധ്യാപകർ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ. അധ്യാപകരായ ഫഹദ്, ജിഷ്ണു എന്നിവരാണ് കസ്റ്റഡിയിൽ ആയത്. എംഎസ് സൊല്യൂഷൻസ് ഉടമ മുഹമ്മദ് ഷുഹൈബ് ഒളിവിലാണ്.
പത്താം ക്ലാസ് ക്രിസ്തുമസ് ചോദ്യപേപ്പർ ചോർച്ചയിലാണ് ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം നടത്തുന്നത്. കഴിഞ്ഞ മൂന്ന് പാദവാര്‍ഷിക പരീക്ഷകളിലെ ചോദ്യക്കടലാസ് എംഎസ് സൊല്യൂഷൻസ് ചോർത്തി യുട്യൂബ് ചാനലിലൂടെ നൽകിയിരുന്നതായി വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയിരുന്നു.
0 Comments