Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മുന്നണി വിപുലീകരണ ചർച്ചകൾ സജീവമാക്കാൻ യുഡിഎഫ്.

മുന്നണി വിപുലീകരണ ചർച്ചകൾ സജീവമാക്കാൻ യുഡിഎഫ്.
കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല ആർജെഡി നേതാവ് എം.വി ശ്രേയാംസ് കുമാറുമായി രഹസ്യ കൂടിക്കാഴ്ച നടത്തി. ഇന്നലെ ഉച്ചയോടെ കോഴിക്കോടാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്.
      എൽഡിഎഫിൽ അസംതൃപ്‌തരായ പാർട്ടികളെ യുഡിഎഫിലേക്ക് എത്തിക്കാനാണ് നീക്കം. കേരള കോൺഗ്രസ് (എം), ആർജെഡി അടക്കമുള്ള കക്ഷികളെയാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്.
         തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് മുന്നണി വിപുലീകരിക്കാനാണ് ശ്രമം. ഇതിൻ്റെ ഭാഗമായാണ് കോൺഗ്രസ് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല ആർജെഡി നേതാവ് എം.വി. ശ്രേയംസ് കുമാറുമായി കൂടിക്കാഴ്‌ച നടത്തിയത്. കോഴിക്കോട് ഡിസിസി അദ്ധ്യക്ഷൻ കെ. പ്രവീൺകുമാറിനെ ഉൾപ്പെടെ ഒഴിവാക്കി രഹസ്യമായാണ് ഇരുവരും തമ്മിൽ കണ്ടത്. അതേസമയം, എൽഡിഎഫ് വിട്ട് യുഡിഎഫിലേക്ക് ചേക്കേറുന്നതിനെ ആർജെഡിയിലെ ഒരു വിഭാഗം ശക്തമായി എതിർക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ മുന്നണി വിട്ടാൽ ആർജെഡി പിളരുമോ എന്നാണ് എം.വി. ശ്രേയംസ് കുമാറിന്റെ ആശങ്ക. കേരള കോൺഗ്രസ് (എം) എൽഡിഎഫ് വിടില്ലെന്ന് പ്രഖ്യാപിച്ചെങ്കിലും യുഡിഎഫ് രഹസ്യനീക്കങ്ങൾ തുടരുന്നുണ്ട്. എൽഡിഎഫിൽ ഇരു പാർട്ടികൾക്കും ആവശ്യമായ പരിഗണന ലഭിച്ചിട്ടില്ലെന്ന പരാതിയുണ്ട്. ഈ സാഹചര്യം മുതലെടുക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement