Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. നാല് പേർക്ക് പരിക്ക്.

കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. നാല് പേർക്ക് പരിക്ക്.


ഇടുക്കി: കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. ഈട്ടിതോപ്പിൽ ഇന്നലെ അർദ്ധരാത്രിയോടെയാണ് അപകടം. ഇരട്ടയാർ കാറ്റാടിക്കവല പ്ലാമൂട്ടിൽ മേരി എബ്രഹാം ആണ് മരിച്ചത്. നാലു പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.
       ഇരട്ടയാർ കാറ്റാടിക്കവലയിൽ താമസിക്കുന്ന മേരി എബ്രഹാമും കുടുംബവും ഈട്ടിതോപ്പിലെ ഇവരുടെ പഴയ വീട്ടിൽ പോയി മടങ്ങും വഴിയാണ് അപകടം. മകൻ ഷിന്റോയും ഭാര്യയും രണ്ടു മക്കളും അമ്മയായ മേരി എബ്രഹാമുമായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. ഇറക്കം ഇറങ്ങി വരുന്നതിനിടയിൽ 100 മീറ്ററിൽ അധികം താഴ്ചയിലേക്ക് വാഹനം നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. മേരി എബ്രഹാം സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. പരിക്കേറ്റ ഷിന്റോയുടെ ഒരു മകൻ്റെ നിലയാണ് ഗുരുതരമായിട്ടുള്ളത്. ഇയാളുടെ തലച്ചോറിനാണ് ക്ഷതം ഏറ്റിട്ടുള്ളത്. ഇയാളെ പാലായിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ബാക്കിയുള്ളവരുടെ പരിക്ക് ഗുരുതരമല്ല.

Post a Comment

0 Comments

Ad Code

Responsive Advertisement