തൃശ്ശൂർ: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ ചമഞ്ഞെത്തി വ്യാജ റെയ്ഡ് നടത്തി 45 ലക്ഷം രൂപ കവർന്ന കേസിൽ കൊടുങ്ങല്ലൂരിലെ എഎസ്ഐയെ കർണാടക പോലീസ് കസ്റ്റഡിയിൽ എടുത്തു. കൊടുങ്ങല്ലൂർ എഎസ്ഐ ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ ഷെഫീർ ബാബുവിനെ (50) ആണ് കർണാടക പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. കവർച്ചയിൽ ഷെഫീറിനൊപ്പം പങ്കെടുത്ത മൂന്ന് പേരെ കഴിഞ്ഞ മാസം കൊല്ലത്തു നിന്നു പിടികൂടിയിരുന്നു.
ജനുവരി മൂന്നിനാണ് ഷെഫീർ ബാബു ഉൾപ്പെടെ ആറംഗ സംഘം വ്യവസായി എം. സുലൈമാന്റെ വീട്ടിൽ തട്ടിപ്പ് നടത്തിയത്. വാറന്റ് ഉണ്ടെന്നു പറഞ്ഞ് സംഘം വീട്ടിൽ കയറി ബിസിനസ് ആവശ്യത്തിനു വീട്ടിൽ കരുതിവച്ചിരുന്ന പണവും മൊബൈൽ ഫോണുകളും എടുത്തുകൊണ്ടു പോവുകയായിരുന്നു. കൂടുതൽ അന്വേഷണത്തിനായി ഷഫീറിനെയും സംഘത്തേയും കർണാടകയിലേക്ക് കൊണ്ടുപോയി.
0 Comments