Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കുളിക്കാനിറങ്ങിയ വിദ്യാർത്ഥിനി മുങ്ങി മരിച്ചതിനു പിന്നാലെ, രക്ഷിക്കാനിറങ്ങിയ അമ്മയും മരിച്ചു.

കുളിക്കാനിറങ്ങിയ വിദ്യാർത്ഥിനി മുങ്ങി മരിച്ചതിനു പിന്നാലെ, രക്ഷിക്കാനിറങ്ങിയ അമ്മയും മരിച്ചു.


കോതമംഗലം: കോഴിപ്പിള്ളി പുഴയില്‍ ശനിയാഴ്ച കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാർത്ഥിനി മരിയ (15) മുങ്ങി മരിച്ചതിനു പിന്നാലെ, ഞായറാഴ്ച അമ്മ ജോമിനിയും (39) മരണത്തിനു കീഴടങ്ങി. കോഴിപ്പിള്ളി ആര്യപ്പിള്ളില്‍ അബിയുടെ മകള്‍ മരിയയാണ് ശനിയാഴ്ച മുങ്ങി മരിച്ചത്. രക്ഷിക്കാൻ ശ്രമിച്ച മാതാവ് ജോമിനി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. 
        ശനിയാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് അപകടം നടന്നത്. കോഴിപ്പിള്ളി പുഴയിലെ ചെക്ക്ഡാമിന് സമീപം ജോമിനിയും രണ്ട് മക്കളും കുളിക്കുന്നതിനിടെ മരിയ ഒഴുക്കില്‍പ്പെടുകയായിരുന്നു. മകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ജോമിനിയും മുങ്ങിപ്പോയി. ഇളയമകള്‍ ജൂലിയയുടെ നിലവിളികേട്ട് നാട്ടുകാർ ഓടിയെത്തിയാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. പിന്നീട് ഫയർ ഫോഴ്സ് എത്തിയാണ് ഇവരെ കരയ്ക്കെത്തിച്ചത്. തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും മരിയ ശനിയാഴ്ച വൈകിട്ടോടെ തന്നെ മരിച്ചു. മാതാവ് ജോമിനി ഞായറാഴ്ചയും മരിക്കുകയായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement