Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

റിമാന്‍ഡ് ചെയ്യാന്‍ കൊണ്ടു പോയപ്പോൾ വിലങ്ങൂരി രക്ഷപെട്ട പ്രതിയെ മണിക്കൂറുകൾക്കുളളിൽ പിടികൂടി.

റിമാന്‍ഡ് ചെയ്യാന്‍ കൊണ്ടു പോയപ്പോൾ വിലങ്ങൂരി രക്ഷപെട്ട പ്രതിയെ മണിക്കൂറുകൾക്കുളളിൽ പിടികൂടി.
തിരു.: റിമാന്‍ഡ് ചെയ്യാന്‍ കൊണ്ടു പോയ പ്രതി വിലങ്ങൂരി രക്ഷപെട്ടു. ഇരുട്ടിൻ്റെ മറവിൽ ക്ഷേത്രവളപ്പിൽ ഒളിച്ചിരുന്ന പ്രതിയെ മണിക്കൂറുകൾക്കുളളിൽ പിടികൂടി പൊലീസ്. വിഴിഞ്ഞം ടൗൺഷിപ്പിലെ ആളില്ലാത്ത വീട്ടിൽ നിന്ന് മോഷണം നടത്തിയ കേസിൽ, വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്ത റംസാൻകുളം വീട്ടുവിളാകം സ്വദേശി താജുദ്ദീൻ (24) ആണ് നെയ്യാറ്റിന്‍കര സബ് ജയിലിന് മുന്നിൽ നിന്ന് ശനിയാഴ്ച രാത്രി എട്ടുമണിയോടെ രക്ഷപ്പെട്ടത്. കേസിലെ മൂന്നാം പ്രതിയായ താജുദ്ദീനെ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റു ചെയ്‌തത്‌. പോക്സോ കേസിൽ പ്രതിയായ വൈശാഖിനെയും മോഷണക്കേസിൽ പ്രതിയായ താജുദ്ദീനെയും ഒരുമിച്ചായിരുന്നു വിലങ്ങിട്ടിരുന്നത്. വിദേശത്തേക്ക് ജോലി വാഗ്ദ‌ാനം ചെയ്ത് പണം തട്ടിയ കേസിൽ പ്രതിയായ തമിഴ്‌നാട് സ്വദേശി നിഷ (24) എന്ന യുവതിയെയും ഇവർക്കൊപ്പം റിമാൻഡ് ചെയ്യുന്നതിനായി മജിസ്ട്രേറ്റിൻ്റെ വസതിയിൽ എത്തിച്ചിരുന്നു. മൂന്നു പ്രതികളുടെയും റിമാൻഡ് നടപടികൾ പൂർത്തീകരിച്ച ശേഷം ജീപ്പിൽ കയറ്റി എസ്ഐയും സംഘവും നെയ്യാറ്റിൻകര സബ്‌ജയിലിൻ്റെ മുന്നിലെത്തിച്ചു. ജീപ്പിൽ നിന്നും പ്രതികളെ പുറത്തിറക്കി ജയിലിലേക്ക് കൊണ്ടു പോകുന്നതിനിടയിൽ വൈശാഖിന്റെ കൈയിൽ പിടിച്ച താജുദ്ദീൻ, വിലങ്ങ് ഊരിയെടുത്ത് ഓടി രക്ഷപ്പെടുകയായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement