Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അയൽവാസിയുടെ അസഭ്യവർഷം; മനംനൊന വിദ്യാർത്ഥിനി ആത്മഹത്യ ചെയ്‌തതായി പരാതി.

അയൽവാസിയുടെ അസഭ്യവർഷം; മനംനൊന വിദ്യാർത്ഥിനി ആത്മഹത്യ ചെയ്‌തതായി പരാതി.
തിരു.: അയൽവാസിയുടെ അസഭ്യവർഷത്തിൽ മനംനൊന്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്‌തതായി പരാതി. വെങ്ങാനൂർ നെല്ലിവിള ഞെടിഞ്ഞിലിൽ സ്വദേശിയായ അജുവിൻ്റെയും സുനിതയുടെ മകൾ അനുഷയെ (18) ആണ് ഇന്നലെ ഉച്ചയോടെ വീട്ടിലെ ഒന്നാംനിലയിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അയൽവാസിയായ സ്ത്രീ അസഭ്യം പറഞ്ഞതിൽ മനംനൊന്താണ് പെൺകുട്ടി ജീവനൊടുക്കിയതെന്ന് വീട്ടുകാർ പരാതി നൽകി . അയൽക്കാരിയുടെ മകൻ അടുത്തിടെ രണ്ടാമത് വിവാഹം കഴിച്ചിരുന്നു. ഇതറിഞ്ഞ് ഇയാളുടെ ആദ്യഭാര്യ അനുഷയുടെ വീട്ടുവളപ്പിലെത്തുകയും ഇവിടെയുള്ള മതിൽ കടന്ന് ഭർത്താവിൻ്റെ വീട്ടിലേക്ക് പോവുകയും ചെയ്തു. ഇതേത്തുടർന്ന് അയൽവാസി ഈ കുട്ടിയെ അസഭ്യം പറഞ്ഞതിൽ മനം നൊന്താണ് കുട്ടി മരിച്ചതെന്നാണ് പരാതി.

Post a Comment

0 Comments

Ad Code

Responsive Advertisement