Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

64-ാമത് കേരള സ്‌കൂൾ കലോത്സവം ജനുവരി 14 മുതൽ 18 വരെ.

64-ാമത് കേരള സ്‌കൂൾ കലോത്സവം ജനുവരി 14 മുതൽ 18 വരെ.
തൃശൂർ : 64-ാമത് കേരള സ്‌കൂൾ കലോത്സവത്തിന്റെ ഷെഡ്യൂൾ പ്രകാശനം ചെയ്തു. ജനുവരി 14 മുതൽ 18 വരെ അഞ്ച് ദിവസങ്ങളിലായി 239 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കലാമേളയായ
കേരള സ്‌കൂൾ കലോത്സവത്തിന് 
സാംസ്‌കാരിക തലസ്ഥാനമായ തൃശൂരാണ്  ആതിഥേയത്വം വഹിക്കുന്നത്.
       പ്രധാന വേദിയായ തേക്കിൻകാട് മൈതാനം ഉൾപ്പെടെ ഇരുപത്തിയഞ്ച് വേദികളിലായാണ് മത്സരങ്ങൾ നടക്കുക. ജനുവരി 14ന് രാവിലെ 10.00 മണിക്ക് ഒന്നാം വേദിയായ തേക്കിൻകാട് മൈതാനത്ത് വെച്ച് കലോത്സവത്തിന് തിരിതെളിയും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിർവ്വഹിക്കും. ജനുവരി 18ന് നടക്കുന്ന സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി നടൻ മോഹൻലാൽ പങ്കെടുക്കും.
        പ്രധാന വേദിയായ തേക്കിൻക്കാട് മൈതാനത്ത് മോഹിനിയാട്ടം, ഭരതനാട്യം, നാടോടിനൃത്തം തുടങ്ങിയവയാണ് 
അരങ്ങേറുക. സംസ്‌കൃത കലോത്സവം പതിമൂന്നാം വേദിയായ ജവഹർ ബാലഭവനിൽ നടക്കും. അറബിക് കലോത്സവം പതിനാറ്, പതിനേഴ് വേദികളായ സിഎംഎസ്. എച്ച്എസ്എസിൽ വെച്ച് നടക്കും.
         പാലസ് ഗ്രൗണ്ടിലാണ് മത്സരാർത്ഥികൾക്കും അതിഥികൾക്കുമായി ഭക്ഷണശാല ഒരുക്കിയിരിക്കുന്നത്. 
ഗവൺമെന്റ് മോഡൽ ബോയ്സ് എച്ച്എസ്എസിലാണ് രജിസ്‌ട്രേഷൻ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. ഗവൺമെന്റ് മോഡൽ ജിവി എച്ച്എസ്എസിലാണ് പ്രോഗ്രാം ഓഫീസ്.
       പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി, ഉന്നത വിദ്യാഭ്യാസ മന്ത്രി എന്നിവർ മുഖ്യരക്ഷാധികാരികളായും റവന്യൂ വകുപ്പ് മന്ത്രി സംഘാടകസമിതി ചെയർമാനായും കലോത്സവത്തിന് നേതൃത്വം നൽകുന്നു.
എ.സി. മൊയ്തീൻ എംഎൽഎയാണ് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ. പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉമേഷ് എൻ.എസ്.കെ. ഐഎഎസ് ആണ് ജനറൽ കോർഡിനേറ്റർ.
       അഞ്ച് ദിവസങ്ങളിലായി 239 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. ഹൈസ്‌കൂൾ വിഭാഗത്തിൽ തൊണ്ണൂറ്റിയാറ് ഇനങ്ങളും ഹയർ സെക്കന്ററി വിഭാഗത്തിൽ നൂറ്റിയഞ്ച് ഇനങ്ങളും സംസ്‌കൃതോത്സവത്തിൽ പത്തൊമ്പത് ഇനങ്ങളും അറബിക് കലോത്സവത്തിൽ പത്തൊമ്പത് ഇനങ്ങളും ആണുള്ളത്.
മത്സരാർത്ഥികൾക്ക് ബുദ്ധിമുട്ടില്ലാത്ത വിധത്തിലും കാണികൾക്ക് ആസ്വദിക്കാവുന്ന രീതിയിലുമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. വിപുലമായ സൗകര്യങ്ങളാണ് തൃശൂരിൽ ഒരുങ്ങുന്നത്. കലോത്സവത്തിന്റെ കൂടുതൽ വിവരങ്ങൾക്കും മത്സരഫലങ്ങൾക്കുമായി ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്. കേരളത്തിന്റെ സമ്പന്നമായ കലാപൈതൃകവും തൃശ്ശൂരിന്റെ സാംസ്‌കാരിക ഐക്യ ചിഹ്നങ്ങളും സംയോജിപ്പിച്ചുകൊണ്ട് അനിൽ ഗോപൻ തയ്യാറാക്കിയ ലോഗോ ആണ് അറുപത്തി നാലാമത് കേരള സ്‌കൂൾ കലോത്സവത്തിന്റെ ഔദ്യോഗിക ലോഗോ ആയി തെരഞ്ഞെടുത്തിട്ടുള്ളത്.

Post a Comment

0 Comments

Ad Code

Responsive Advertisement