Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ശബരിമല യുവതീ പ്രവേശനം: വിശ്വാസികളുടെ താൽപര്യങ്ങൾ സംരക്ഷിച്ചു കൊണ്ട് മുന്നോട്ടു പോകുമെന്ന് മന്ത്രി.

ശബരിമല യുവതീ പ്രവേശനം: വിശ്വാസികളുടെ താൽപര്യങ്ങൾ സംരക്ഷിച്ചു കൊണ്ട് മുന്നോട്ടു പോകുമെന്ന് മന്ത്രി.
കോട്ടയം: ശബരിമല യുവതീ പ്രവേശനത്തിൽ വിശ്വാസികളുടെ താൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് മുന്നോട്ടു പോകുമെന്ന് മന്ത്രി വി.എൻ. വാസവൻ. യുവതീ പ്രവേശനം സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനം എടുക്കേണ്ടത് ആചാരപരമായ കാര്യങ്ങളിൽ പാണ്ഡിത്യമുള്ളവരും സാമൂഹിക പരിഷ്‌കർത്താക്കളുമാണെന്നും അദ്ദേഹം പറഞ്ഞു. ഇത് നേരത്തെ തന്നെ കോടതിയെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
       യുവതീ പ്രവേശനത്തിൽ തീരുമാനം എടുക്കേണ്ടത് പണ്ഡിതരാണ്. ഇത് നേരത്തെ തന്നെ കോടതിയെ അറിയിച്ചിട്ടുണ്ട്. ഗോവിന്ദൻ പറഞ്ഞത് പാർട്ടി നിലപാട് ആണെന്നും അദ്ദേഹം പറഞ്ഞു. യുവതീ പ്രവേശനത്തെ അനുകൂലിച്ച നിലപാട് തിരുത്താനാണ് സർക്കാർ നീക്കം. ശബരിമലയിൽ ആചാര സംരക്ഷണം വേണമെന്ന് സർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
       തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിശ്വാസികളെ ഒപ്പം നിർത്താൻ സർക്കാർ നിർദ്ദേശപ്രകാരമാണ് നിലവിലെ മലക്കം മറിച്ചിൽ. കേസിലെ എല്ലാ കക്ഷികൾക്കും സത്യവാങ്‌മൂലം സമർപ്പിക്കാനുള്ള അവസാന ദിവസമാണ് ഇന്ന്.

Post a Comment

0 Comments

Ad Code

Responsive Advertisement