Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കും: ജി. സുധാകരൻ.

അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കും: ജി. സുധാകരൻ.
ആലപ്പുഴ: വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് മുൻ മന്ത്രിയും സിപിഎം നേതാവുമായിരുന്ന ജി. സുധാകരൻ. ഒരു പാർട്ടിയിലും മുന്നണിയിലും ചേരാൻ ഉദ്ദേശിക്കുന്നില്ല. താൻ ആരെയും വ്യക്തിഹത്യ നടത്താൻ ഉദ്ദേശിക്കുന്നില്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
       താൻ സിപിഎമ്മിന് എതിരെ ഒന്നും പറയാനില്ല. എന്നാൽ, തന്നെ വ്യക്തിഹത്യ നടത്തുന്നുണ്ട്. താൻ മെമ്പർഷിപ്പ് പുതുക്കുന്നില്ലെന്ന ഫേസ് ബുക്ക് പോസ്റ്റിട്ടതു പോലും വാർത്ത വന്നതിനു ശേഷമാണ്. ഒരു ജില്ലാ കമ്മിറ്റി അംഗമാണ് താൻ പാർട്ടി മെമ്പർഷിപ്പ് പുതുക്കിയില്ലെന്ന വാർത്ത ചോർത്തിയത്. പൊളിറ്റിക്കൽ ക്രിമിനലുകളെ കൂടെ കൊണ്ടുനടന്ന് മറ്റുള്ളവരെ ആക്രമിക്കുന്നു. വ്യക്തിഹത്യ കൊണ്ട് ഒരു പാർട്ടി നശിക്കുകയല്ലാതെ രക്ഷപ്പെടില്ല. കേഡർമാർക്ക് പാർട്ടി നേതാക്കളുടെ അച്ഛനെ വരെ വിളിക്കാം എന്ന നിലയിലേക്ക് എത്തി. റോസാപ്പൂ വിരിച്ച പാതയിൽ കൂടി നടന്നു വന്നയാളല്ല താൻ. തന്നെ വ്യക്തിഹത്യ നടത്തുന്നത് തടയുന്നതിൽ പാർട്ടി നേതൃത്വത്തിന് പോരായ്മയുണ്ടായി. നേതാക്കൾ ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement