Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

രാജ്യത്ത് പാചക വാതക വില കൂട്ടി.

രാജ്യത്ത് പാചക വാതക വില കൂട്ടി.
കൊച്ചി: രാജ്യത്ത് പാചക വാതക വില കൂട്ടി. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വില ഉള്‍പ്പെടെ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. 14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വില 60 രൂപയും വാണിജ്യ ആവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറിന്റെ വില 115 രൂപയുമാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ ഗാര്‍ഹിക സിലിണ്ടറിന്റെ വില 920 രൂപയായി. നേരത്തേ വില 863 രൂപയായിരുന്നു. വില വർദ്ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.
        ഡല്‍ഹിയില്‍ വില 853 രൂപയില്‍ നിന്ന് 913 രൂപയായി ഉയര്‍ന്നു. മുംബൈയില്‍, ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന്റെ പുതിയ നിരക്ക് ഇപ്പോള്‍ 912.50 രൂപയിലാണ്. നേരത്തെ ഇത് 852.50 രൂപയായിരുന്നു. കൊല്‍ക്കത്തയില്‍ വില 879 രൂപയില്‍ നിന്ന് 930 രൂപയായും ചെന്നൈയില്‍ 868.50 രൂപയില്‍ നിന്ന് 928.50 രൂപയായും ഉയര്‍ന്നു.
       ഇക്കഴിഞ്ഞ മാർച്ച്‌ ഒന്നിന് എല്‍പിജി സിലിണ്ടിറിന്റെ വിലയില്‍ 28 രൂപ മുതല്‍ 31 രൂപ വരെ വര്‍ദ്ധിപ്പിച്ചിരുന്നു. ഫെബ്രുവരി ഒന്നിന് 19 കിലോഗ്രാം സിലിണ്ടറിന് 49 രൂപയും ജനുവരി 1ന് 111 രൂപയും വര്‍ദ്ധിപ്പിച്ചിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement