Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നിയമസഭാ തെരഞ്ഞെടുപ്പ്: വട്ടിയൂർക്കാവിൽ ചിത്രം തെളിഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പ്: വട്ടിയൂർക്കാവിൽ ചിത്രം തെളിഞ്ഞു.
തിരു.: സംസ്ഥാനത്ത് സ്ഥാനാർത്ഥി നിർണ്ണയം ആദ്യം പൂർത്തിയായ മണ്ഡലമായി വട്ടിയൂർക്കാവ് മാറി. കോണ്‍ഗ്രസില്‍ നിന്ന് കെ. മുരളീധരനും എല്‍ഡിഎഫില്‍ നിന്ന് സിറ്റിംഗ് എംഎല്‍എ വി.കെ. പ്രശാന്തും ബിജെപി സ്ഥാനാർത്ഥിയായി ആർ. ശ്രീലേഖയും മത്സരിക്കുമെന്ന് ഉറപ്പായതോടെ വട്ടിയൂർക്കാവിലെ ചിത്രം തെളിഞ്ഞത്.
       ബിജെപി സ്ഥാനാർത്ഥി ആർ. ശ്രീലേഖ ചുവരെഴുതി ഇന്ന് പ്രചാരണം തുടങ്ങും.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ശാസ്തമംഗലം വാർഡില്‍ നിന്ന് ജയിച്ച ശ്രീലേഖ മേയറാകാത്തതില്‍ പരിഭവത്തിലായിരുന്നു. സമവായത്തിൻറെ ഭാഗമായി വട്ടിയൂർക്കാവില്‍ സീറ്റ് നല്‍കാമെന്ന് പാർട്ടി ഉറപ്പു നല്‍കിയാണ് അനുനയിപ്പിച്ചത്. 
       അതേസമയം, സിറ്റിംഗ് എംഎല്‍എ വി.കെ. പ്രശാന്ത് ഇടത് സ്ഥാനാർത്ഥി ആകുമെന്നുറപ്പാണ്. മണ്ഡലം തിരിച്ചു പിടിക്കാൻ കോണ്‍ഗ്രസ് കെ. മുരളീധരനെ ഇറക്കുന്നതോടെ വട്ടിയൂർക്കാവില്‍ ശക്തമായ ത്രികോണപ്പോര് ഉറപ്പായി. 2021ല്‍ വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫിന് 61,111 വോട്ടും യുഡിഎഫിന് 35,455 വോട്ടും ബിജെപിയ്ക്ക് 39,596 വോട്ടുമാണ് ലഭിച്ചത്. എല്‍ഡിഎഫിന് 21,515 വോട്ടിൻ്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. 2016ൽ എൽഡിഎഫിന് 40,441 വോട്ടും യുഡിഎഫിന്  51,322 വോട്ടും ബിജെപിയ്ക്ക് 43,700 വോട്ടുമാണ് ലഭിച്ചത്. 2011ൽ 16,167 വോട്ടിന് യുഡിഎഫ് ആയിരുന്നു മണ്ഡലത്തിൽ വിജയിച്ചത്.

Post a Comment

0 Comments

Ad Code

Responsive Advertisement