Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബംഗാൾ ഗവർണ്ണർ സി.വി. ആനന്ദബോസ് രാജിവച്ചു.

ബംഗാൾ ഗവർണ്ണർ സി.വി. ആനന്ദബോസ് രാജിവച്ചു.
കൊൽക്കൊത്ത: ബംഗാൾ ഗവർണ്ണർ സ്ഥാനത്തു നിന്നും സി.വി. ആനന്ദ ബോസ് രാജിവച്ചു. കോട്ടയം മാന്നാനം സ്വദേശിയായ സി.വി. ആനന്ദ ബോസ് മൂന്നര വര്‍ഷം ഗവർണ്ണർ പദവിയിലിരുന്ന ശേഷമാണ് അപ്രതീക്ഷിത രാജി. രാജിക്കത്തിൽ കാരണം വ്യക്തമാക്കിയിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജി.
       മേഘാലയ സർക്കാരിന്റെ ഉപദേഷ്ടാവായി പ്രവർത്തിക്കുന്നതിനിടയിലാണ് ആനന്ദബോസിനെ ബംഗാൾ ഗവർണ്ണറായി നിയമിക്കുന്നത്.
         1951ന് ജനുവരി രണ്ടിന് കോട്ടയം മാന്നാനത്ത് ജനിച്ച അദ്ദേഹം 1977ലാണ് ഐഎഎസ് നേടുന്നത്. കേരളത്തിൽ പ്രിൻസിപ്പൽ സെക്രട്ടറി, അഡീഷനൽ ചീഫ് സെക്രട്ടറി, വിവിധ ജില്ലകളിൽ കലക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് ചീഫ് സെക്രട്ടറി റാങ്കിലാണ് വിരമിച്ചത്.
         2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപാണ് ബിജെപിയിൽ ചേരുന്നത്. പാലക്കാട് കോട്ട മൈതാനത്ത് നടന്ന ബിജെപി പൊതുസമ്മേളനത്തിൽ അന്ന് പാർട്ടി ദേശീയ അദ്ധ്യക്ഷനായിരുന്ന അമിത് ഷായിൽ നിന്നാണ് അംഗത്വം സ്വീകരിച്ചത്.

Post a Comment

0 Comments

Ad Code

Responsive Advertisement