Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മരുന്നുമാറി കുത്തി വച്ച സംഭവം: പ്രതിഷേധ മാർച്ചും ഉപരോധവും നടത്തി.

മരുന്നുമാറി കുത്തി വച്ച സംഭവം: പ്രതിഷേധ മാർച്ചും ഉപരോധവും നടത്തി.
കൊല്ലം : ശാസ്താംകോട്ട ഗവൺമെന്റ് ആശുപത്രിയിൽ കഴിഞ്ഞ ദിവസം ശ്വാസതടസ്സത്തിനായി ചികിത്സയ്ക്ക് എത്തിയ യുവതിക്ക് മരുന്നുമാറി പേ വിഷബാധയ്ക്കുള്ള മരുന്ന് ഇഞ്ചക്ഷൻ എടുത്തതിൽ പ്രതിഷേധിച്ച് ഭാരതീയ ജനതാ പാർട്ടി ശാസ്താംകോട്ട മണ്ഡലത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ആശുപത്രി ഉപരോധവും നടന്നു. കുന്നത്തൂർ നിയോജകമണ്ഡലത്തിന്റെ ആരോഗ്യ കേന്ദ്രമായ ശാസ്താംകോട്ട ഗവൺമെന്റ് ആശുപത്രിയുടെ ശോചനീയാവസ്ഥയും ഇത്തരത്തിലുള്ള അനാസ്ഥയും സാധാരണക്കാരായ രോഗികൾക്ക് ഒട്ടനവധിയായ ബുദ്ധിമുട്ടുകളാണ് ആശുപത്രിയിൽ നിന്നും ഉണ്ടാവുന്നത്. ആളുമാറി ഇഞ്ചക്ഷൻ എടുത്ത സംഭവത്തിൽ ഉത്തരവാദികളായ മുഴുവൻ ആളുകളെയും സർവീസിൽ നിന്നും മാറ്റി നിർത്തി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടു. ഹോസ്പിറ്റലിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക, ഡയാലിസിസ് യൂണിറ്റ് ഗ്രൗണ്ട് ഫ്ലോറിൽ പ്രവർത്തിപ്പിക്കുക, പ്രവർത്തിക്കാത്ത ഐസി യൂണിറ്റും ഇടയ്ക്കിടയ്ക്ക് തകരാറിൽ ആകുന്ന എക്സ് റേ യൂണിറ്റും പ്രവർത്തിക്കാത്ത ജനറേറ്ററും എച്ച്എംസി വഴി ഉണ്ടായിരുന്ന ഡോക്ടറുടെ സേവനം നിലവിൽ ഇല്ലാത്തതും ഈ ഹോസ്പിറ്റലിനെ തകർക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണ്.  മറ്റ് സർക്കാർ ആശുപത്രികളിൽ ഉള്ള തിരക്കിന്റെ ഒരംശം പോലും ഈ ആശുപത്രിയിൽ ഇല്ലാത്തതിന്റെ കാരണം അധികൃതരുടെ അനാസ്ഥയാണ് ചൂണ്ടി കാട്ടുന്നത്. 25 വർഷം മണ്ഡലത്തെ പ്രതിനിധാനം ചെയ്ത എംഎൽഎയ്ക്കും 35 വർഷം പ്രതിനിധാനം ചെയ്ത എംപിയ്ക്കും കഴിയാതെ പോയത് തൊഴിലാളികളും പട്ടികജാതിക്കാരും തിങ്ങിപ്പാർക്കുന്ന ഈ നാടിന്റെ ചികിത്സാ സംവിധാനത്തെയും വികസനത്തെയും അട്ടിമറിച്ചും സ്വകാര്യ മുതലാളിമാരെ സഹായിക്കുന്ന നിലപാടാണ് ഇവരോടൊപ്പം ചേർന്ന് നിന്നുകൊണ്ട് ബ്ലോക്ക്‌ പഞ്ചായത്തും സ്വീകരിക്കുന്നതെന്നും കുറ്റപ്പെടുത്തി. തുടർന്ന് മെഡിക്കൽ സൂപ്രണ്ടുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ അടിയന്തരമായി തുടർനടപടികൾ സ്വീകരിക്കുമെന്നും ഈ സംഭവത്തിന് വിധേയയായ യുവതിക്ക് ആവശ്യമായ വൈദ്യസഹായം നൽകുമെന്നും അറിയിച്ചു. 
       ശാസ്താംകോട്ട മണ്ഡലം പ്രസിഡന്റ് ധനേഷ് പുളിന്താനം അദ്ധ്യക്ഷനായ യോഗത്തിൽ, കൊല്ലം ഈസ്റ്റ് ജില്ലാ വൈസ് പ്രസിഡന്റ്, ശാസ്താംകോട്ട മണ്ഡലത്തിന്റെ പ്രഭാരി കൂടിയായ ബൈജു ചെറുപൊയ്ക പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് ബിനോയ് ജോർജ്, സംസ്ഥാന കൗൺസിൽ അംഗം ശശികുമാർ, അഡ്വക്കേറ്റ് കലേശൻ, ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി പൂന്തോട്ടം സത്യൻ, കൊല്ലം ജില്ലാ കമ്മിറ്റി അംഗം രാധാകൃഷ്ണൻ, ജയപ്രകാശ്, മണ്ഡലം ജനറൽ സെക്രട്ടറി തയ്യിൽ രാജേന്ദ്രൻ, കർഷക മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ഓമനക്കുട്ടൻ പിള്ള, ഒബിസി മോർച്ച ജില്ലാ കമ്മിറ്റി അംഗം കെ.വി. ശ്രീനിവാസൻ, മണ്ഡലം വൈസ് പ്രസിഡന്റ് കിരൺ പാർത്ഥസാരഥി, സെക്രട്ടറി മനോജ്, ഒബിസി മോർച്ച മണ്ഡലം പ്രസിഡന്റ് പ്രദീപ് കോതപുരം, ഗോപകുമാർ, വിമലൻ, രാജീവ് ശാസ്താംകോട്ട, അനന്തു, യുവമോർച്ച മണ്ഡലം പ്രസിഡന്റ് ആദിത്യൻ, വേണു മൈനാഗപ്പള്ളി തുടങ്ങിയവർ സംസാരിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement