Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പോലീസ് സ്റ്റേഷന് മുന്നിൽ സബ് ഇൻസ്പെക്ടർക്ക് കുത്തേറ്റു.

പോലീസ് സ്റ്റേഷന് മുന്നിൽ സബ് ഇൻസ്പെക്ടർക്ക് കുത്തേറ്റു.
കോഴിക്കോട്: സബ് ഇൻസ്പെക്ടർക്ക് കുത്തേറ്റു. കോഴിക്കോട് ടൗൺ സ്റ്റേഷന് മുമ്പിലാണ് നടുക്കുന്ന സംഭവം. ഗ്രേഡ് എസ്ഐ ഷാഫിയ്ക്ക് ആണ് കുത്തേറ്റത്. എസ്ഐ തടയാൻ ശ്രമിച്ചെങ്കിലും കുത്തേൽക്കുകയായിരുന്നു. നിരവധി കേസുകളിൽ പ്രതിയായ പ്രമോദ് പിടിയിലായിട്ടുണ്ട്. പരിക്കേറ്റ എസ് ഐയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
       പൊലീസ് സ്റ്റേഷന് സമീപത്തുള്ള ഹോട്ടലിൽ തർക്കമുണ്ടായി എന്നറിഞ്ഞതോടെ എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തുകയായിരുന്നു. ഇതിൽ ഇടപെട്ടപ്പോഴാണ് പ്രമോദ് എസ്ഐയെ കുത്തിപ്പരിക്കേൽപ്പിച്ചത്. പ്രമോദിനെതിരെ മുമ്പും സമാനായ കേസുകളുണ്ട്. ഡെപ്യൂട്ടി കലക്ടറെ കുത്തിയ കേസിലും പ്രതിയാണ് പ്രമോദ്. ആശുപത്രിയിൽ പ്രവേശിപ്പിച്ച എസ്ഐയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Post a Comment

0 Comments

Ad Code

Responsive Advertisement