Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നിയന്ത്രണം വിട്ട കെഎസ്‌ആർടിസി ബസ് കടയില്‍ ഇടിച്ചു കയറി അപകടം. ഒരാള്‍ മരിച്ചു.

നിയന്ത്രണം വിട്ട കെഎസ്‌ആർടിസി ബസ് കടയില്‍ ഇടിച്ചു കയറി അപകടം. ഒരാള്‍ മരിച്ചു. 
തിരു.: വെമ്പായത്ത് നിയന്ത്രണം വിട്ട കെഎസ്‌ആർടിസി ബസ് കടയില്‍ ഇടിച്ചു കയറി അപകടം. ഒരാള്‍ മരിച്ചു. ബസ് ഇടിച്ച ബൈക്ക് യാത്രികനാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റു. 
       വെമ്പായത്തു നിന്നും തിരുവനന്തപുരത്തേക്ക് വന്ന ഓർഡിനറി ബസാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട ബസ്, ബൈക്കുകളില്‍ ഇടിച്ച ശേഷം കടയിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു.
35ലധികം ആളുകള്‍ ബസിലുണ്ടായിരുന്നു. കടയില്‍ ഉണ്ടായിരുന്നവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ സമീപത്തുള്ള ആശുപത്രിയിലേക്കുമാണ് മാറ്റിയത്. നിയന്ത്രണം വിട്ട ബസ് ഉടനെ ഒരു കാറിലും നിരവധി ബൈക്കുകളിലും ഇടിച്ച്‌ കടയിലേക്ക് ഇടിച്ച്‌ കയറുകയായിരുന്നു.
       ബസ് ഇടിച്ച ബൈക്ക് യാത്രികന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. നാട്ടുകാരും പൊലീസുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Post a Comment

0 Comments

Ad Code

Responsive Advertisement