Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കാലുകൾ പൊട്ടി ചോരയൊലിച്ചു : ഒൻപത് പകലും ഒൻപത് രാവും നിർത്താതെ നൃത്തം ചെയ്ത് ലോക റെക്കോഡ് സ്വന്തമാക്കി ദീക്ഷ.

കാലുകൾ പൊട്ടി ചോരയൊലിച്ചു : ഒൻപത് പകലും ഒൻപത് രാവും നിർത്താതെ നൃത്തം ചെയ്ത് ലോക റെക്കോഡ് സ്വന്തമാക്കി ദീക്ഷ.
മംഗളൂരു: തുടർച്ചയായി 216 മണിക്കൂർ നൃത്തം ചെയ്ത് ഭാരതീയ കലാലോകത്തിന് അഭിമാനമായി മാറി. കർണാടകയിലെ ഉഡുപ്പി സ്വദേശിനിയായ വിദുഷി ദീക്ഷയാണ് നിർത്താതെ നൃത്തം ചെയ്ത് ലോക റെക്കോർഡ് സ്വന്തമാക്കിയത്. ഒൻപത് പകലും ഒൻപത് രാവും തളരാതെ നൃത്തം ചെയ്താണ് ഈ അപൂർവ്വ നേട്ടം ദീക്ഷ സ്വന്തമാക്കുന്നത്. കാലുകൾ പൊട്ടി ചോരയൊലിച്ചിട്ടും അവൾ തൻ്റെ ലക്ഷ്യത്തിൽ നിന്നും പിന്മാറിയില്ല.
        ഉഡുപ്പി അജ്ജർകാട് ഡോ. ജി. ശങ്കർ വനിതാ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ഈ പ്രകടനത്തിലൂടെ മംഗളൂരു സ്വദേശിനി റെമോണ ഈവെറ്റ് പെരേരയുടെ 170 മണിക്കൂർ എന്ന മുൻ റെക്കോർഡാണ് ദീക്ഷ തകർത്തത്. മണിപ്പാലിലെ 'രത്ന സഞ്ജീവ കലാമണ്ഡല'യുടെ നേതൃത്വത്തിൽ നവരസങ്ങളെ ആസ്പദമാക്കി നടത്തിയ ഈ പ്രകടനം കാണാൻ ആയിരക്കണക്കിന് ആളുകളാണ് എത്തിയത്. ഒൻപത് ദിവസം ഉറക്കമില്ലാതെ, നിശ്ചിത ഇടവേളകൾ മാത്രം എടുത്തുകൊണ്ട് നടത്തിയ ഈ പ്രയത്നത്തിന് ഒടുവിൽ 'ഗോൾഡൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ്' അധികൃതർ ദീക്ഷയ്ക്ക് സർട്ടിഫിക്കറ്റ് കൈമാറി.
       ഉഡുപ്പി ബ്രഹ്മവാർ സ്വദേശിനിയും ബിഎഡ് വിദ്യാർത്ഥിനിയുമായ ദീക്ഷ, വിദ്വാൻ ശ്രീധർ റാവുവിന്റെ ശിക്ഷണത്തിലാണ് നൃത്തം അഭ്യസിക്കുന്നത്. ഭരതനാട്യത്തിന് പുറമെ യക്ഷഗാനം, വീണ, ചെണ്ട എന്നിവയിലും ഈ മിടുക്കി കഴിവ് തെളിയിച്ചിട്ടുണ്ട്. 

Post a Comment

0 Comments

Ad Code

Responsive Advertisement