Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കാറിലിരുന്ന് ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വ്യാപാരി മരിച്ചു. പേർക്ക് പൊള്ളലേറ്റു.

കാറിലിരുന്ന് ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വ്യാപാരി മരിച്ചു. പേർക്ക് പൊള്ളലേറ്റു.
വയനാട് : മാനന്തവാടി എരുമത്തെരുവിൽ കാറിലിരുന്ന് ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വ്യാപാരി മരിച്ചു. ഒപ്പമുണ്ടായിരുന്ന കുടുംബാംഗങ്ങൾക്ക് പൊള്ളലേറ്റു. കർണാടകയിലെ കുട്ടത്ത് വ്യാപാരം ചെയ്യുന്ന കണ്ണൂർ ഇരിട്ടി വള്ളിത്തോട് സ്വദേശി സജീറാണ് (42) മരിച്ചത്. കാറിൽ ഉണ്ടായിരുന്ന ഭാര്യ നജ്‌മുന്നിസ (37), മകൾ ആയിഷ (രണ്ട്) എന്നിവർക്കു പൊള്ളലേറ്റു. മക്കളായ നിബ്രാൻ (14), നിസാൻ (ഒമ്പത്) എന്നിവർ പരിക്കില്ലാതെ രക്ഷപ്പെട്ടു. നജ്‌മുന്നിസയും ആയിഷയും മാനന്തവാടി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. നജ്‌മുന്നിസയ്ക്ക് 50 ശതമാനത്തിലേറെ പൊള്ളലുണ്ട്. ആയിഷയുടെ പരിക്ക് നിസാരമാണെന്നാണ് അറിയുന്നത്.
        വ്യാഴാഴ്ച്‌ച രാത്രി പത്തരയോടെയാണ് സംഭവം. കുട്ടത്ത് സജീർ കച്ചവടം ചെയ്യുന്ന കെട്ടിടത്തിന്റെ ഉടമയുടെ വീടിൻ്റെ ഗേറ്റിനു മുമ്പിൽ കാർ നിർത്തിയിട്ടാണ് സജീർ ദേഹത്ത് പട്രോൾ ഒഴിച്ച് തീ കൊളുത്തിയത്.

Post a Comment

0 Comments

Ad Code

Responsive Advertisement