Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പാർട്ടിക്കെതിരേയും പിണറായി വിജയനെതിരേയും മുൻമന്ത്രി ജി. സുധാകരൻ.

പാർട്ടിക്കെതിരേയും പിണറായി വിജയനെതിരേയും മുൻമന്ത്രി ജി. സുധാകരൻ.
ആലപ്പുഴ: പാർട്ടിക്കെതിരേയും പിണറായി വിജയനെതിരേയും മുൻമന്ത്രി ജി. സുധാകരൻ. മുഖ്യമന്ത്രി പിണറായി വിജയനെതിരെ, തെരഞ്ഞെടുപ്പിലെ രണ്ട് ടേം വ്യവസ്ഥ എല്ലാവരും പാലിക്കുന്നില്ലെന്ന് ജി. സുധാകരൻ പറഞ്ഞു. പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വർഗ്ഗീയവാദിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
       ആലപ്പുഴയിലെ സിപിഐഎം നേതൃത്വത്തെയും ജി. സുധാകരൻ രൂക്ഷമായി വിമർശിച്ചു. ആലപ്പുഴ ജില്ലയിലെ പാർട്ടിയിൽ ക്രിമിനൽ സംഘങ്ങളുണ്ട്. തന്നെ നേതൃത്വത്തിൽ നിന്ന് മാറ്റി നിർത്തിയെന്നും മന്ത്രിമാരിൽ നിന്നും അവഗണനയാണെന്നും അദ്ദേഹം തുറന്നു പറഞ്ഞു. പെരുമ്പളം പാലത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി നടത്തിയ വാർത്താ സമ്മേളനത്തിൽ തന്റെ പേര് പരാമർശിച്ചില്ല. എ.എം. ആരിഫും ദലീമ ജോജോയും തന്റെ ചരിത്രം മറന്നു. വൈറ്റില പാലം പൊളിച്ചുകളയണമെന്ന മന്ത്രി കെ.ബി. ഗണേഷ് കുമാറിൻ്റെ പ്രസ്‌താവന തന്നോടോ പൊതുമരാമത്ത് മന്ത്രിയോടോ ആലോചിക്കാതെയെന്നും ജി. സുധാകരൻ പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement