Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കേരള സർവ്വകലാശാല യൂണിയൻ അസാധുവാക്കി വൈസ് ചാൻസലർ.

കേരള സർവ്വകലാശാല യൂണിയൻ അസാധുവാക്കി വൈസ് ചാൻസലർ.
തിരു.: കേരള സർവകലാശാലയിൽ പ്രതികാര നടപടിയുമായി വിസി. സർവ്വകലാശാല യൂണിയൻ റദ്ദാക്കി.
യൂണിയൻ തെരഞ്ഞെടുപ്പിനുള്ള ജനറൽ കൗൺസിൽ രൂപീകരിച്ചു. എസ്എഫ്ഐ പ്രതിക്ഷേധം തുടരുന്നതിനിടെയാണ് നടപടി. ഇതോടെ നിലവിലെ യൂണിയൻ അസാധുവാകും. ഈ മാസം 28 വരെ ത്തയിരുന്നു യൂണിയന്റെ കാലാവധി.   
       അതേസമയം, വിസിയുടെ നീക്കം കലോത്സവം തടയാനാണെന്ന് എസ്എഫ്ഐ ആരോപിച്ചു. നേരത്തെ കലോത്സവത്തിനായി നീക്കിവെച്ച 50 ലക്ഷം രൂപയുടെ ഫണ്ട് അനുവദിക്കാത്തതില്‍ കേരള സർവകലാശാലയിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചിരുന്നു. പൊലീസ് ബാരിക്കേഡ് മറികടന്ന് പ്രവർത്തകർ വിസിയുടെ ചേംബറിന് മുന്നിലെത്തി, രജിസ്ട്രാറുടെ ഓഫീസ് ഉപരോധിച്ചിരുന്നു. തുടർന്ന് പോലീസ് ലാത്തിച്ചാർജ് നടത്തി നിരവധി പ്രവർത്തകരെ അറസ്റ്റ് ചെയ്തു. അഞ്ച് തവണ ജലപീരങ്കി ഉപയോഗിച്ചു. യൂണിയന്റെ അവസാന കലാമേള നടത്താനുള്ള ഫണ്ട്, കായിക താരങ്ങളുടെ ടിഎ എന്നിവ പിടിച്ചുവെച്ചിട്ടുണ്ടെന്നാണ്  എസ്എഫ്ഐയുടെ ആരോപണം. ഈ
ആവശ്യങ്ങൾ ഉന്നയിച്ചാണ് എസ്എഫ്ഐ സർവകലാശാലയിലേക്ക് മാർച്ച് നടത്തിയത്.

Post a Comment

0 Comments

Ad Code

Responsive Advertisement