Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സ്ത്രീ സുരക്ഷാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്.

സ്ത്രീ സുരക്ഷാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്.
തിരു.: നിർധനരായ സ്ത്രീകൾക്കും ട്രാൻസ് സ്ത്രീകൾക്കും സംസ്ഥാന സർക്കാരിന്റെ സ്നേഹസ്പർശം എത്തിക്കുന്ന സ്ത്രീ സരുക്ഷാ പദ്ധതിക്ക് ഇന്ന് തുടക്കമാകും. രാവിലെ മലയിൻകീഴ് ശാന്തംമൂല മൈതാനത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിക്കും. അന്ത്യോദയ അന്നയോജന, മുൻഗണനാ വിഭാഗങ്ങളിൽ ഉൾപ്പെട്ടവർക്ക് ഒരു നിശ്ചിത വരുമാനം ഉറപ്പാക്കുന്നതാണ് പദ്ധതി. സാമ്പത്തിക പരാശ്രയത്വവും പാർശ്വവൽക്കരണവും അനുഭവിക്കുന്ന സ്ത്രീകളുടെ അദ്ധ്വാനത്തെ ആദരിക്കുന്നതിനൊപ്പം അവർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അന്തരീക്ഷം ഒരുക്കുകയാണ് ലക്ഷ്യം.
       തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി ടി.വി. അനുപമ പദ്ധതി റിപ്പോർട്ട് അവതരിപ്പിക്കും. വിവിധ മന്ത്രിമാർ, അടൂർ പ്രകാശ് എംപി, ഐ.ബി. സതീഷ് എംഎൽഎ തുടങ്ങിയ ജനപ്രതിനിധികളും അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, ജില്ലാ കളക്ടർ അനുകുമാരി, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, പ്രിൻസിപ്പൽ ഡയറക്ടർ ജെറോമിക് ജോർജ് തുടങ്ങിയ ഉദ്യോഗസ്ഥരും സന്നിഹിതരാകും.

Post a Comment

0 Comments

Ad Code

Responsive Advertisement