Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സിപിഎം പുറത്താക്കിയ കണ്ണൂർ മുൻ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞിക്കൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു.

സിപിഎം പുറത്താക്കിയ കണ്ണൂർ മുൻ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞിക്കൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു.
കണ്ണൂർ: സിപിഎം പുറത്താക്കിയ കണ്ണൂർ മുൻ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞിക്കൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു. പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കില്‍ നടന്ന യോഗത്തില്‍ വലിയ ജനക്കൂട്ടമാണ് പങ്കെടുത്തത്. സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് കുഞ്ഞിക്കൃഷ്ണൻ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്ന് കനത്ത പൊലീസ് കാവലിലാണ് ചടങ്ങ് നടന്നത്.
       'നേതൃത്വത്തെ അണികള്‍ തിരുത്തണം' എന്ന പുസ്തകം മുന്‍മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഐടി ഉപദേഷ്ടാവും രാഷ്ട്രീയ നിരീക്ഷകനുമായ ജോസഫ് സി. മാത്യു, എം.എന്‍. വിജയന്റെ മകനും എഴുത്തുകാരനുമായ വി.എസ്. അനില്‍ കുമാറിന് നല്‍കിയാണ് പ്രകാശനം ചെയ്തത്. ചടങ്ങില്‍ ആളുകള്‍ പങ്കെടുക്കാതിരിക്കാൻ ചിലർ ശ്രമിച്ചെന്നും ചടങ്ങ് മാറ്റിവച്ചെന്ന് നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നും വി. കുഞ്ഞിക്കൃഷ്ണൻ ചടങ്ങില്‍ ആരോപിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement