Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എയർഗണ്ണുമായി ആശുപത്രിയിൽ എത്തിയ രോഗി പരിഭ്രാന്തി സൃഷ്ടിച്ചു.

എയർഗണ്ണുമായി ആശുപത്രിയിൽ എത്തിയ രോഗി പരിഭ്രാന്തി സൃഷ്ടിച്ചു.
പത്തനംതിട്ട: മല്ലപ്പള്ളിക്കടുത്തുള്ള കുന്നന്താനത്ത് എയർഗണ്ണുമായി രോഗി ആശുപത്രിയിൽ. ജീവനക്കാർക്ക് നേരെ തോക്ക് ചൂണ്ടി. ഇന്നലെ രാവിലെ പത്തു മണിയോടെ ആയിരുന്നു സംഭവം. ലിനു തോമസ് എന്ന 38കാരനാണ് ആശുപത്രിയിൽ തോക്കുമായെത്തി ഭീഷണിപ്പെടുത്തിയത്. നഴ്‌സുമാരുടെ റൂമിലേക്ക് എത്തിയായിരുന്നു ഭീഷണി. പരസ്പ്‌പരവിരുദ്ധമായി സംസാരിച്ച ഇയാൾ തോക്ക് മേശപ്പുറത്ത് വെച്ച് അവിടിരിക്കട്ടെ എന്നും പറഞ്ഞു. ഇയാളുടെ പ്രവൃത്തിയിൽ ഭയന്നുപോയ ജീവനക്കാർ മെഡിക്കൽ ഓഫീസറെ വിവരമറിയിച്ചു. മെഡിക്കൽ ഓഫീസറും മറ്റ് ജീവനക്കാരും എത്തിയപ്പോൾ വളരെ വേഗം പുറത്തിറങ്ങിയ ഇയാൾ വാഹനവുമെടുത്ത് കടന്നു കളഞ്ഞു. പിന്നീട് പോലീസ് ലിനു തോമസിനെ പിടികൂടി.
ചികിത്സയിലുള്ള ആളാണ് ഇയാൾ എന്നാണ് പ്രാഥമികമായി ലഭിച്ച വിവരമെന്ന് പോലീസ് വ്യക്തമാക്കുന്നു. ഇയാൾക്ക് മാനസിക പ്രശ്‌നങ്ങളുണ്ടോ എന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു. പിടിയിലായ സമയത്ത്, താൻ ഡോക്ടറാണ് എന്നാണ് ഇയാൾ അവകാശപ്പെട്ടത്. പരസ്പരവിരുദ്ധമായിട്ടാണ് ഇയാൾ സംസാരിച്ചത്. കേസെടുക്കുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. കോടതി നിർദ്ദേശ പ്രകാരം ആവശ്യമെങ്കിൽ വൈദ്യപരിശോധനക്കോ ചികിത്സക്കോ കൊണ്ടുപോകുമെന്ന് പോലീസ് വ്യക്തമാക്കി. 

Post a Comment

0 Comments

Ad Code

Responsive Advertisement