Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കുട്ടിയെക്കൊണ്ട് നിർബന്ധിച്ച് ഉമ്മവെയ്പ്പിച്ച പ്രതിക്ക് 14 വർഷം കഠിനതടവ്.

കുട്ടിയെക്കൊണ്ട് നിർബന്ധിച്ച് ഉമ്മവെയ്പ്പിച്ച പ്രതിക്ക് 14 വർഷം കഠിനതടവ്. 
തിരു.: ഒൻപതു വയസ്സുകാരിയെക്കൊണ്ട് നിർബന്ധിച്ച് ഉമ്മവെയ്പ്പിച്ച കേസിൽ പ്രതിക്ക് 14 വർഷം കഠിനതടവും 26,000 രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം വെട്ടുകാട് സ്വദേശി ബേസിൽ എന്ന എഡിസണെ (54) ആണ് അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്നു വർഷവും മൂന്നു മാസവും തടവ് കൂടുതൽ അനുഭവിക്കണം. വിവിധ വകുപ്പുകളിൽ ഏറ്റവും കുറഞ്ഞ ശിക്ഷയായ അഞ്ച് വർഷം ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. പിഴത്തുകയും ലീഗൽ സർവീസ് അതോറിറ്റിയുടെ നഷ്ടപരിഹാരവും അതിജീവിതയ്ക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു.
       2024 ഒക്ടോബർ 20നാണ് കേസിനാസ്പദമായ സംഭവം. വീട്ടിലെ ടെറസിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ പ്രതി കൈകാട്ടി അടുത്തേക്ക് വിളിക്കുകയായിരുന്നു. അടുത്തുവന്ന കുട്ടിയോട് സമീപത്തെ പൂച്ചട്ടി എടുത്തു തരാൻ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ചട്ടി എടുത്തു കൊടുത്ത കുട്ടിയുടെ കൈയിൽ കയറി പിടിച്ചു. ഉമ്മ തന്നാൽ മാത്രമേ കൈ വിടുകയുള്ളൂവെന്ന് പറഞ്ഞ് കൈ പിടിച്ച് വലിച്ചു. കുട്ടി കൈ വിടാൻ പറഞ്ഞിട്ടും പ്രതി വിട്ടില്ല. ഇതോടെ ഭയന്ന് കുട്ടി ഉമ്മ നൽകി. തുടർന്ന് കരഞ്ഞുകൊണ്ട് വീട്ടിലെത്തിയ കുട്ടി അച്ഛനോട് സംഭവം പറയുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു.
       വലിയതുറ പോലീസ് സബ് ഇൻസ്പെക്ടർ ജയശ്രീ എസ്. ആണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ആർ.എസ്. വിജയ് മോഹൻ, അഡ്വ. പി. സുരഭി എന്നിവർ ഹാജരായി. പ്രോസിക്യൂഷൻ 13 സാക്ഷികളെ വിസ്തരിച്ചു. 20 രേഖകളും മൂന്ന് തൊണ്ടിമുതലുകളും ഹാജരാക്കി.

Post a Comment

0 Comments

Ad Code

Responsive Advertisement