Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സിപിഐയിലെ നാല് മന്ത്രിമാരും വീണ്ടും മത്സരിക്കും.

സിപിഐയിലെ നാല് മന്ത്രിമാരും വീണ്ടും മത്സരിക്കും. 
തിരു.: നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐയിലെ നാല് മന്ത്രിമാരും മത്സരിക്കും. സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനം. സിറ്റിംഗ് സീറ്റിൽ തന്നെയാകും മന്ത്രിമാർ മത്സരിക്കുക. നെടുമങ്ങാട്ട് ജി.ആർ. അനില്‍, ചടയമംഗലത്ത് ജെ. ചിഞ്ചുറാണി, ചേര്‍ത്തലയിൽ പി. പ്രസാദ്, ഒല്ലൂരിൽ കെ. രാജന്‍ എന്നിങ്ങനെയാകും മത്സരിക്കുക.
       മൂന്ന് ടേം പൂർത്തിയാക്കിയ ആറ് സിപിഐ എംഎൽഎമാർ മാറും. ഇ. ചന്ദ്രശേഖരൻ, ഇ.കെ. വിജയൻ, ചിറ്റയം ഗോപകുമാർ, ജി.എസ്. ജയലാൽ, വി. ശശി, പി.എസ്. സുപാൽ എന്നിവരെയാണ് ഒഴിവാക്കിയത്. നിർണ്ണായക തീരുമാനമാണ് സിപിഐ സെക്രട്ടേറിയറ്റ് യോഗത്തിൽ എടുത്തിരിക്കുന്നത്. നാല് മന്ത്രിമാരുടേതും മികച്ച പ്രവർത്തനം എന്ന വിലയിരുത്തലിലാണ് സിപിഐ നേതൃത്വം. 25 സീറ്റുകളിലാണ് കഴിഞ്ഞ തവണ സിപിഐ മത്സരിച്ചത്.

Post a Comment

0 Comments

Ad Code

Responsive Advertisement