Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എൻഡിഎയുടെ കോട്ടയം ജില്ലയിലെ സീറ്റുകളിൽ ഏകദേശ ധാരണ: ബിഡിജെസ് കോട്ടയത്ത് മത്സരിച്ചേക്കും.

എൻഡിഎയുടെ കോട്ടയം ജില്ലയിലെ സീറ്റുകളിൽ ഏകദേശ ധാരണ: ബിഡിജെസ് കോട്ടയത്ത് മത്സരിച്ചേക്കും. 
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിനായി  എൻഡിഎയുടെ കോട്ടയം ജില്ലയിലെ സീറ്റുകളിൽ ധാരണയായി. ബിജെപി 8 സീറ്റുകളിലും ബിഡിജെഎസ് ഒരു സീറ്റിലുമാണ് മത്സരിക്കുക.
       ജില്ലയിൽ മുന്നണിക്ക് ഏറ്റവും പ്രതീക്ഷയുള്ള സീറ്റായ കാഞ്ഞിരപ്പള്ളിയിൽ വിഐപി സ്ഥാനാർത്ഥിയാവും മത്സരിക്കുക. കേന്ദ്രമന്ത്രി ജോർജ് കുര്യൻ്റെ പേരാണ് ഇവിടെ ഉയർന്നു കേൾക്കുന്നത്. പാലായിൽ ഷോൺ ജോർജ് ജനവിധി തേടും. പൂഞ്ഞാർ മണ്ഡലത്തിൽ പി.സി. ജോർജ് മത്സരിക്കാൻ വിസമ്മതിച്ചാൽ പൊതുസ്വതന്ത്രന്മാരേയും പരിഗണിക്കും. സിപിഎമ്മിൽ നിന്നും ബിജെപിയിൽ എത്തിയ റെജി ലൂക്കോസിന് കടുത്തുരുത്തിയിൽ സീറ്റ് നൽകിയേക്കുമെന്നും റിപ്പോർട്ടുണ്ട്. പുതുപ്പള്ളിയിൽ എൻ. ഹരിയാവും സ്ഥാനാർത്ഥി. ഏറ്റുമാനൂർ മണ്ഡലത്തിൽ ഇത്തവണ മത്സരിക്കാൻ ബിഡിജെസ്  വിസമ്മതിച്ചിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ ലിജിൻ ലാൽ, നാരായണൻ നമ്പൂതിരി എന്നിവരാണ് ലിസ്റ്റിലുള്ളത്. ചങ്ങനാശ്ശേരിയിൽ നഗരസഭാംഗം കൃഷ്ണകുമാർ, രാധാകൃഷ്ണ മേനോൻ എന്നിവരിൽ ഒരാൾ ജനവിധി തേടും. കോട്ടയം മണ്ഡലത്തിൽ ബിഡിജെഎസ് മത്സരിക്കുവാൻ സമ്മതം അറിയിച്ചിട്ടുണ്ട്. സ്ഥാനർത്ഥിയായി തുഷാർ വെള്ളാപ്പള്ളി മത്സരിക്കണമെന്നാണ് ബിജെപി ആവശ്യപ്പെട്ടിരിക്കുന്നത്.അഡ്വ. ശാന്താറാം റോയി തോളൂർ, അഡ്വ. പ്രമോദ്‌ നാരായൺ, എം.പി. സെൻ എന്നിവരുടെ പേരുകളും പരിഗണനയിൽ ഉണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement