Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

രണ്ട്‌ വിദ്യാര്‍ത്ഥിനികളെ വീടുകള്‍ക്കുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.

രണ്ട്‌ വിദ്യാര്‍ത്ഥിനികളെ വീടുകള്‍ക്കുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. 
ആലപ്പുഴ: വ്യത്യസ്‌ത സംഭവങ്ങളിലായി കുട്ടനാട്ടില്‍ രണ്ട്‌ വിദ്യാര്‍ത്ഥിനികളെ വീടുകള്‍ക്കുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.
       ചമ്പക്കുളം പഞ്ചായത്ത്‌ പതിനൊന്നാം വാര്‍ഡ്‌ പുളിക്കത്തറ വീട്ടില്‍ ഡേവിഡിന്റെ മകളും ചമ്പക്കുളം സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്‌ വണ്‍ വിദ്യാര്‍ത്ഥിനിയുമായ ആന്‍ മരിയ ഡേവിഡിനെ (17) ആണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി വണ്ടാനം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 
       കൈനകരി പഞ്ചായത്ത്‌ പന്ത്രണ്ടാം വാര്‍ഡ്‌ കയാറ്റില്‍ചിറ സാബുവിന്റെ മകള്‍ കുട്ടമംഗലം എസ്‌എന്‍ഡിപി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്‌ വണ്‍ വിദ്യാര്‍ത്ഥിനി ഐറിന്‍ സാബുവിനെയും (17) വീടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇരുസംഭവത്തിലും പൊലീസ് അന്വേഷണം ആരംഭിച്ചു.  

Post a Comment

0 Comments

Ad Code

Responsive Advertisement