Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അരക്കോടിയിലധികം രൂപയുടെ കള്ളപ്പണവുമായി ഒരാൾ പിടിയിൽ.

അരക്കോടിയിലധികം രൂപയുടെ കള്ളപ്പണവുമായി ഒരാൾ പിടിയിൽ. 
കോട്ടയം: എരുമേലിയിൽ അരക്കോടിയിലധികം രൂപയുടെ കള്ളപ്പണവുമായി ഒരാൾ പിടിയിൽ. കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമാണ് മതിയായ രേഖകളില്ലാതെ കൊണ്ടുവന്ന അറുപത് ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തത്.
       കെഎസ്ആർടിസി ബസിൽ എത്തിച്ച പണമാണ് പിടികൂടിയത്. അഞ്ഞൂറ് രൂപയുടെ 121 കെട്ടും ഇരുന്നൂറിൻ്റെ ഒരു കെട്ടുമാണ് പിടികൂടിയതെന്നുമാണ് പ്രാഥമിക വിവരം. സംഭവത്തിൽ പിടിയിലായയാൾ എരുമേലി സ്വദേശിയായ വ്യാപാരിയാണന്നാണ് സൂചന. ബെംഗളൂരുവിൽ നിന്നെത്തിച്ച പണം, പാലാ വഴി എരുമേലിയിൽ കൊണ്ടുവന്നതെന്നാണ് പിടിയിലായയാൾ പോലീസിന് നൽകിയിരിക്കുന്ന വിവരം. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു ഡാൻസാഫ് ടീമിൻ്റെ പരിശോധന.

Post a Comment

0 Comments

Ad Code

Responsive Advertisement