Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മുറ്റത്തു കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ കൈവിരൽ തെരുവുനായ കടിച്ചെടുത്തു.

മുറ്റത്തു കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ കൈവിരൽ തെരുവുനായ കടിച്ചെടുത്തു.
ആലപ്പുഴ : മുറ്റത്തു കളിച്ചുകൊണ്ടിരുന്ന മൂന്നു വയസുള്ള കുട്ടിയുടെ വലതു കൈയിലെ ചെറുവിരൽ തെരുവുനായ കടിച്ചെടുത്തു. വിരലിന്റെ പകുതിയോളം നഷ്‌ടപ്പെട്ടു. ഹരിപ്പാട് പിലാപ്പുഴ നന്ദനം വീട്ടിൽ ജിതേഷിന്റെയും രേവതിയുടെയും മകൻ ശിവാംശിനെയാണ് നായ ആക്രമിച്ചത്.
       രേവതിയുടെ അച്ഛൻ ഉണ്ണിക്കൃഷ്ണക്കുറുപ്പും അമ്മ വനജയും വീട്ടിലുണ്ടായിരുന്നു. അവർക്കൊപ്പമായിരുന്ന കുഞ്ഞ് വരാന്തയിൽ കളിക്കുകയായിരുന്നു. ഇതിനിടെ മുറ്റത്തിറങ്ങിയ കുഞ്ഞിനെ തെരുവുനായ ഓടിവന്ന് കടിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. രക്തംവാർന്ന കൈയുമായി ഉടൻ ആശുപത്രിയിലെത്തിച്ച കുഞ്ഞിനു പ്രതിരോധ വാക്‌സിൻ നൽകി. 48 മണിക്കൂർ നിരീക്ഷണത്തിൽ തുടരാൻ ഡോക്ടർ നിർദ്ദേശിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement